വീണ്ടും കളി തുടങ്ങി: കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ തയാറായിട്ടുണ്ടെന്ന് യെദ്യൂരപ്പ

0
156

ബെംഗളുരു (www.mediavisionnews.in) : കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും നിരവധി എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ തയാറായിട്ടുണ്ടെന്ന് ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പ. മന്ത്രിസഭാ രൂപീകരണത്തിനു പിന്നാലെ മുന്നണിയില്‍ മുറുമുറുക്കുകള്‍ രൂക്ഷമാകുന്നതിനിടെയാണ് യെദ്യൂരപ്പയുടെ പ്രതികരണം.

മന്ത്രിസഭയില്‍ ഉചതമായ സ്ഥാനം ലഭിക്കാത്തതിനാല്‍ ഇരുൃ പാര്‍ട്ടികളിലുമുള്ള എംഎല്‍എമാരില്‍ അസംതൃപ്തി പുകയുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനിടെ കോണ്‍ഗ്രസിലേയും ജെഡിഎസിലേയും നിരവധി നേതാക്കന്മാര്‍ ബിജെപിയിലേക്ക് വരാന്‍ തയാറായിട്ടുണ്ടെന്നും അവരെ പാര്‍ട്ടിയില്‍ എത്തിച്ച്‌ ശക്തിപ്പെടുത്തുക ഉത്തരവാദിത്തമാണെന്നും യെദ്യൂരപ്പ വ്യക്തമാക്കി.

ബെംഗളുരുവില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബിജെപി നേതാവ്. സംസ്ഥാനത്ത് ശക്തമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നും പറഞ്ഞ യെദ്യൂരപ്പ സര്‍ക്കാര്‍ എത്രകാലം നിലനില്‍ക്കുമെന്നതിലും സംശയം പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കു പിന്നാലെ നാണംകെട്ട രാഷ്ട്രീയ കളികള്‍ അരങ്ങേറിയാണ് യെദ്യൂരപ്പ സര്‍ക്കാര്‍ രാജിവെച്ച്‌ അധികാരത്തില്‍ നിന്ന് താഴെ ഇറങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here