റഷ്യ (www.mediavisionnews.in): കഴിഞ്ഞ ലോകകപ്പ് ബ്രസീല്‍ ആരാധകരെ സംബന്ധിച്ചെടുത്തോളം ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരു ലോകകപ്പാണ്. അങ്ങനെയാവാന്‍ കാരണം ആ ലോകകപ്പിലെ ജര്‍മ്മനിക്കെതിരായ 7-1 മത്സരമായിരുന്നു. ആ ലോകകപ്പിന്റെ ആവര്‍ത്തനമായി ഇത്തവണയും ഒരു ജര്‍മ്മനി ബ്രസീല്‍ പോരാട്ടത്തിന് അണിയറയില്‍ ഒരുക്കങ്ങള്‍ തുടങ്ങിയിര്‍ക്കുകയാണ്. ബ്രസീലിന്റെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും ജര്‍മ്മനിയിടെ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരുമാണ് ഈ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ ഏറ്റുമുട്ടേണ്ടത്.
ഇന്ന് സ്വീഡനെ മറികടന്നതോടെ ഗ്രൂപ്പ് എഫില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ജര്‍മ്മനി. അടുത്ത മത്സരത്തില്‍ മെക്സിക്കോ ഒരു പോയന്റ് എങ്കിലും നേടുകയാണെങ്കില്‍ ഗ്രൂപ്പിലെ ഒന്നാം സ്ഥാനം മെക്സിക്കോ ഉറപ്പിക്കും. അത്കൊണ്ട് തന്ന്ര്‍ നോക്കൗട്ടിന് യോഗ്യത നേടിയാലും ജര്‍മ്മനി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരാകാണ് കൂടുതല്‍ സാധ്യത. ഗ്രൂപ്പ് ഇയില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ് ബ്രസീല്‍. അവസാന മത്സരത്തില്‍ സെര്‍ബിയയെ പരാജയപ്പെടുത്തിയാല്‍ ബ്രസീല്‍ ഒന്നാം സ്ഥാനത്ത് തന്നെ ഗ്രൂപ്പ് ഫിനിഷ് ചെയ്യും. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഒരു കളര്‍ഫുള്‍ പോരാട്ടത്തിന് തന്നെ റഷ്യയില്‍ കളമൊരുങ്ങും.
ജര്‍മ്മന്‍ ഫാന്‍സിനെക്കാള്‍ ബ്രസീല്‍ ആരാധകരാകും ഈ മത്സരത്തിന് കാത്തിരിക്കുന്നത്. തങ്ങള്‍ക്ക് ഏറ്റ നാണക്കേട് മാറണമെങ്കില്‍ ലോകകപ്പ് വേദിയില്‍ തന്നെ ജര്‍മ്മനിയോട് കണക്കു തീര്‍ക്കേണ്ടതുണ്ട് എന്നാണ് ബ്രസീല്‍ ആരാധകര്‍ വിശ്വസിക്കുന്നത്.