(www.mediavisionnews.in) താജ്മഹലിന്റെ ഗേറ്റ് സായുധരായ ഹിന്ദുത്വ സംഘം തകര്‍ത്തു. 400 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിലേക്കുള്ള വഴി തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് വിശ്വ ഹിന്ദു പരിഷത് താജ് മഹലിന്റെ പടിഞ്ഞാറുഭാഗത്തെ ഗേറ്റ് തകര്‍ത്തത്.
സംഭവത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ വകുപ്പിന്റെ പരാതിയില്‍ 30 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മുതിര്‍ന്ന വി.എച്ച്.പി നേതാവായ രവി ദുബെ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്.
‘ഗേറ്റ് താജ് മഹലിന് സമീപത്തുള്ള സിദ്ധാര്‍ത്ഥേശ്വര മഹാദേവ ക്ഷേത്രത്തിലേക്കുള്ള വഴി തടസപ്പെടുന്നു. താജ് മഹലിനേക്കാള്‍ മുന്‍പ് നിലവിലുള്ളതും 400 വര്‍ഷം പഴക്കമുള്ളതുമാണ് ക്ഷേത്രം. അത് കൊണ്ട് ക്ഷേത്രത്തിലേക്ക് ആളുകള്‍ പ്രവേശിക്കുന്നത് തടസപ്പെടുത്താന്‍ സാധിക്കില്ല.’ വി.എച്ച്.പി നേതാവ് രവി ദുബെ പറഞ്ഞു.
ഹാമറുകളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച് അക്രമാസക്തരായി ഗേറ്റ് തകര്‍ക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.