ഉത്തർപ്രദേശ് (wwww.mediavisionnews.in): ത്തര്‍പ്രദേശില്‍ വിവാഹ സല്‍ക്കാരത്തിനിടെ പാത്രത്തിന്റെ പേരിലുണ്ടായ സംഘട്ടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലെ വിക്രംപുരയിലായിരുന്നു സംഭവം. ബുഫെയ്ക്കിടെ പാത്രം തീര്‍ന്നു പോവുകയായിരുന്നു. ഇതോടെ അതിഥികളില്‍ ചിലര്‍ പ്രകോപിതരായി.
തുടര്‍ന്ന് അതിഥികളും സംഘാടകരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും കയ്യേറ്റത്തില്‍ കലാശിക്കുകയുമായിരുന്നു. ഇതിനിടെ അതിഥികളിലൊരാളായ വിശാല്‍(20) എന്ന യുവാവിന് പരിക്കേല്‍ക്കുകയായിരുന്നു. ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി വിശാല്‍ മരിച്ചു. സംഭവത്തെക്കുറിച്ചു കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.