വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് എട്ടാം ക്ലാസ് യോഗ്യത; തെറ്റില്ലെന്ന് കുമാരസ്വാമി

0
180

ബംഗളൂരു (www.mediavisionnews.in): എട്ടാം ക്ലാസ് യോഗ്യത മാത്രമുള്ള ജി.ടി ദേവഗൗഡയെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാക്കിയ നടപടിയില്‍ തെറ്റില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കുമാര സ്വാമി.

ഞാനെത്ര വരെ പഠിച്ചു. ഇന്ന് ഞാന്‍ മുഖ്യമന്ത്രിയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് പാര്‍ട്ടിയാണെന്നും കുമാര സ്വാമി മറുപടി നല്‍കി. ചിലര്‍ക്ക് പ്രത്യേക വകുപ്പുകള്‍ വേണമെന്ന ആഗ്രഹമുണ്ടാകും. എന്നാല്‍ എല്ലാ വിഭാഗത്തിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ അവസരമുണ്ട്.

ഇക്കാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശം പാര്‍ട്ടിക്കാണ്. ആദ്യം മന്ത്രിയാകണമെന്ന ആഗ്രഹമുണ്ടാവുന്നതും പിന്നീട് ചില പ്രത്യേക വകുപ്പുകള്‍ ആവശ്യപ്പെടുന്നതും സാധാരണ സംഭവമാണെന്നും കുമാരസ്വാമി പറഞ്ഞു. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് നിരവധി എതിര്‍പ്പുകളാണ് എംഎല്‍എമാരുടെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here