അയര്‍ലന്‍ഡ് (www.mediavisionnews.in): അയര്‍ലന്‍ഡിനെതിരെ ഇന്ത്യയുടെ രണ്ടാം ടി20 മത്സരത്തില്‍ ഇടവേളയ്ക്കിടെ വെള്ളവും കിറ്റ്ബാഗുമായി എത്തിയ ആളെ കണ്ട് കാണികള്‍ ആര്‍ത്തുവിളിച്ചു. അത് മറ്റാരുമായിരുന്നില്ല മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയായിരുന്നു.
ഇന്ത്യന്‍ ഓപ്പണര്‍മാരായ കെഎല്‍ രാഹുലും സുരേഷ് റെയ്‌നയും ബാറ്റ് ചെയ്യുന്നതിനിടെയാണ് ധോണി വാട്ടര്‍ ബോയ് ആയി അവതരിച്ചത്. ഇതാദ്യമായല്ല ധോണി വാട്ടര്‍ ബോയ് ആകുന്നത്. 2017 ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പുള്ള പരിശീലന മത്സരത്തിനിടയിലും സമാന പ്രവൃത്തിയുമായി ധോണി ക്രിക്കറ്റ് ലോകത്തിന്റെ കൈയടി നേടിയിരുന്നു.
മത്സരത്തില്‍ ടീം ഇന്ത്യയിലെ പന്ത്രണ്ടാമനായിരുന്നു ധോണി. ധോണിയ്ക്ക് പകരം ദിനേഷ് കാര്‍ത്തികാണ് ഇന്ത്യയുടെ വിക്കറ്റിന് പിന്നില്‍ കീപ്പറായി അണിനിരന്നത്.
മത്സരത്തില്‍ ഇന്ത്യ 143 റണ്‍സിനാണ് ജയിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ അയര്‍ലന്‍ഡ് എഴുപത് റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു.