അയോധ്യ (www.mediavisionnews.in): 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്. ഇതിനായി നിങ്ങള്‍ അല്പം കൂടി കാത്തിരിക്കണമെന്ന് അയോധ്യയില്‍ നടന്ന സന്യാസിമാരുടെ യോഗത്തില്‍ യോഗി പറഞ്ഞു.
കഴിഞ്ഞ ദിവസം എന്ത് വില കൊടുക്കേണ്ടി വന്നാലും ക്ഷേത്രം നിര്‍മിക്കുമെന്ന് പ്രദേശത്തെ ബിജെപി മുന്‍ ജനപ്രതിനിധി രാം വിലാസ് വേദാന്തിയും പറഞ്ഞിരുന്നു.