ലൈന്‍ ഇന്‍സ്‌പെക്ടറുടെ ആസ്തി നൂറുകോടി ; സ്വത്തു സമ്പാദ്യം കൈക്കൂലി വാങ്ങിയും ചെമ്പു കമ്പി കടത്തിവിറ്റും

0
132

ആന്ധ്രാപ്രദേശ് (www.mediavisionnews.in):57 ഏക്കര്‍ കൃഷിഭൂമി, ആറ് ആഡംബരവീടുകള്‍ , രണ്ടിടത്ത് വീട് നിര്‍മ്മിക്കാനുളള സ്ഥലം, 9.95 ലക്ഷത്തിന്റെ ബാങ്ക് നിക്ഷേപം ആന്ധ്രാപ്രദേശ് ഇലക്ട്രിസിറ്റി വകുപ്പിലെ 56 വയസുകാരനായ ലൈന്‍ ഇന്‍സ്‌പെക്ടര്‍ ലക്ഷ്മി റായിയുടെ ആസ്തിയാണിവ. പ്രാഥമിക അന്വേഷണത്തില്‍ നൂറുകോടിയുടെ ആസ്തിയാണ് വിജിലന്‍സ് സംഘം കണ്ടെത്തിയത്. ലക്ഷ്മി റായിയുടെയും കുടുംബാഗംങ്ങളുടെയും വീട്ടില്‍ ഒരേ സമയം നടത്തിയ മിന്നല്‍ പരിശോധനയിലാണ് ലക്ഷ്മിറായിയുടെ അനധികൃത  സ്വത്ത്  കണ്ടെത്താന് കഴിഞ്ഞത്.

നെല്ലൂര്‍ ജില്ലയിലെ അസിസ്റ്റന്റെ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസിലെ ലൈന്‍ ഇന്‍സ്‌പെക്റ്ററായ ലക്ഷ്മി റായി കൈക്കൂലി വാങ്ങിയാണ് സ്വത്ത് സമ്പാതിച്ചത്തെന്ന് വിജിലന്‍സ് സംഘം പറഞ്ഞു.കൂടാതെ ഓഫീസില്‍ നിന്നും ഇയാള്‍ ചെമ്പുകമ്പികളും മറ്റും കടത്തി വിറ്റ് കാശുണ്ടാക്കിയതായും വിജിലന്‍സ് സംഘം സംശയിക്കുന്നു.

കവാലി സബ് സ്റ്റേഷനില്‍ 1993ല്‍ ഹെല്‍പ്പറായി സേവനം ആരംഭിച്ച ഇയാള്‍ 1996ല്‍ അസിസ്റ്റന്റ ലൈന്‍മാനും 1997ല്‍ ലൈന്‍മാനുമായി. 2014 ലാണ് ഇയാള്‍ക്ക് ലൈന്‍ ഇന്‍സ്‌പെക്ടറായി പ്രമോഷന്‍ ലഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here