റൊണാള്‍ഡോ ഇനി യൂറോപ്പിലെ ഏറ്റവും മികച്ച ഗോള്‍ സ്‌കോറര്‍

0
183

റഷ്യ:(www.mediavisionnews.in) സ്പെയ്നിന് എതിരായ മത്സരത്തില്‍ ഹാട്രിക് നേടിയതോടെ ഒരുപിടി റെക്കോര്‍ഡുകള്‍ ആണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വാരികൂട്ടിയത്. പോര്‍ച്ചുഗലിന് വേണ്ടി തന്റെ 84ആം ഗോള്‍ ആണ് റൊണാള്‍ഡോ ഹാട്രിക്കോടെ സ്വന്തമാക്കിയത്.

84 ഗോളുകള്‍ പൂര്‍ത്തിയാക്കിയതോടെ റൊണാള്‍ഡോ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന കളിക്കാരന്‍ എന്ന റെകോര്‍ഡിന് ഉടമയായി. ഇതിഹാസ താരം പുസ്‌കാസുമായി റെക്കോര്‍ഡ് പങ്കിടുകയാണ് റൊണാള്‍ഡോ ഇപ്പോള്‍. 85 മത്സരങ്ങളില്‍ നിന്നുമാണ് പുസ്കാസ് ഹംഗറിക്കായി 84 ഗോളുകള്‍ നേടിയത്.

തീര്‍ന്നില്ല, രാജ്യാന്തര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരങ്ങളില്‍ രണ്ടാമത് എത്താനും റൊണാള്‍ഡോക്കായി. നിലവില്‍ മുന്‍ ഇറാന്‍ താരമായിരുന്ന അലി ദെയ് ആണ് ഒന്നാമതുള്ളത്. 109 ഗോളുകള്‍ ആണ് ഇറാന്‍ താരം അടിച്ചു കൂട്ടിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here