റഷ്യന്‍ ലോകകപ്പ് പടിവാതിലില്‍ എത്തി. കളിക്കാര്‍ക്കാണോ ആരാധകര്‍ക്കാണോ ആവേശം കൂടുതല്‍ എന്ന് പറയാന്‍ കഴിയില്ല. ഫുട്‌ബോളില്‍ അത്രത്തോളം ലയിച്ചു കഴിഞ്ഞു ലോകം. ഇപ്പോള്‍ ലോകകപ്പ് കാണാനായി റഷ്യയ്ക്ക് പറന്ന ബ്രസീലുകാരുടെ എണ്ണം കണ്ട് ഞെട്ടിയിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം.
60000 ആരാധകരാണ് തങ്ങളുടെ ടീമിന്റെ കളികാണാനായി രാജ്യം വിട്ടിരിക്കുന്നത്. ബ്രസീല്‍ വിദേശകാര്യ മന്ത്രി അലോഷ്യ ന്യൂനസാണ് അമ്പരിപ്പിക്കുന്ന കണക്ക് പുറത്തുവിട്ടത്. അറുപതിനായിരം ആളുകള്‍ ഇതിനോടകം ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്. റഷ്യയില്‍ കസാന്‍, സമാര, റോസ്‌തോവ് ഓന്‍ ഡോന്‍, സോചി, സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് എന്നിവിടങ്ങളില്‍ ബ്രസീല്‍ കോണ്‍സുലേറ്റ് ഓഫീസ് പ്രവര്‍ത്തിക്കും.
റഷ്യയിലെ സാഹചര്യങ്ങളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും ആരാധകര്‍ക്കു മനസ്സിലാക്കി കൊടുക്കുന്നതിനായി 134 പേജുള്ള പുസ്തകവും ബ്രസീല്‍ വിദേശകാര്യ മന്ത്രാലയവും കായിക മന്ത്രാലയവും ചേര്‍ന്നു പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.എയര്‍പോര്‍ട്ടുകളിലും ബ്രസീല്‍ കോണ്‍സുലേറ്റിലുകളില്‍ നിന്നും അവ വിതരണം ചെയ്യും. സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെ 17 നാണ് ബ്രസീലിന്റെ ആദ്യ മത്സരം.