റഷ്യന്‍ (www.mediavisionnews.in) ഫുട്ബോള്‍ മാമാങ്കത്തിന് ആരാധകരില്‍ കൂടുതലും മലയാളികള്‍. ചാനല്‍ റേറ്റിംഗ് ഏജന്‍സിയായ ബാര്‍ക്ക് പുറത്തു വിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ ലോകകപ്പ് കാണുന്ന പ്രേക്ഷകരില്‍ 30 ശതമാനവും കേരളത്തിലാണെന്ന് ബാര്‍ക്കിന്റെ വാരാന്ത്യ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കേരളം കഴിഞ്ഞാല്‍ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ പ്രേക്ഷകര്‍. ആകെയുള്ള ഫുട്ബോള്‍ കാഴ്ച്ചക്കാരില്‍ 28 ശതമാനം ടിവി പ്രേക്ഷകരും ഇവിടെ നിന്നുള്ളതാണ്. 20 ശതമാനം വിഹിതവുമായി പശ്ചിമബംഗാളാണ് മൂന്നാം സ്ഥാനത്തുള്ളത്.
രാജ്യത്ത് ഫുട്ബോള്‍ ലോകകപ്പ് കാണുന്ന ആകെ ടെലിവിഷന്‍ പ്രക്ഷകരില്‍ 78 ശതമാനവും കേരളം, ബംഗാള്‍, അസം,സിക്കിം, മറ്റ് വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്നാണ് ബാര്‍ക്ക് റിപ്പോര്‍ട്ട് പറയുന്നത്.
കേരളത്തിന്റെ ഫുട്ബോള്‍ പ്രേമം രാജ്യത്തിന് മുന്നില്‍ തെളിയിക്കുന്ന മറ്റൊരു റിപ്പോര്‍ട്ടായി മാറുകയാണ് ഈ കണക്കുകള്‍. കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ മലയാളികളുടെ ഫുട്ബോള്‍ പ്രണയം അന്തര്‍ദേശീയ ചാനലുകള്‍ പോലും ചര്ച്ചയാക്കിയരുന്നു.