റമദാന്‍ മാസത്തില്‍ കൂടുതല്‍ അനുഗ്രഹം കിട്ടാന്‍ നാലു വയസ്സുകാരിയെ ക്രൂരമായി ബലി നല്‍കി: പിതാവ് പിടിയില്‍

0
130

ജോധ്പൂര്‍ (www.mediavisionnews.in): റമദാന്‍ മാസത്തില്‍ അള്ളാഹുവിനെ പ്രതീപ്പെടുത്താന്‍ നാലു വയസ്സുകാരിയായ സ്വന്തം മകളെ ബലി കൊടുത്ത അച്ഛന്‍ പിടിയില്‍. നവാബ് അലി എന്ന ജോധ്പൂര്‍ സ്വദേശിയാണ് മൂത്ത മകള്‍ റിസ്‌വാന(4)യെ കൊന്നത്. ചോദ്യം ചെയ്യലില്‍ അള്ളാഹുവിന്റെ അനുഗ്രഹം റമദാന്‍ മാസത്തില്‍ കൂടുതലായി കിട്ടാനാണ് ബലി നടത്തിയതെന്ന് ഇയാള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം വെളുപ്പിനെ കഴുത്തില്‍ ആഴത്തിലുള്ള മുറിവേറ്റ് മരിച്ച നിലയില്‍ കുഞ്ഞിനെ വീടിനുള്ളില്‍ തന്നെ കണ്ടെത്തുകയായിരുന്നു. അലിയും ഭാര്യയും രണ്ടു പെണ്‍മക്കളും വീടിന്റെ മുകള്‍ നിലയിലാണ് ഉറങ്ങുന്നത്. വെളുപ്പിനെ റിസ്‌വാനയെ കാണാനില്ലെന്നറിഞ്ഞ് ഭാര്യ തിരക്കി വന്നപ്പോഴാണ് മൃതദേഹം കണ്ടത്.

രാത്രി കുഞ്ഞിനെയുമായി താഴെ വന്ന ഇയാള്‍ അള്ളായുടെ അനുഗ്രഹം കിട്ടാന്‍ പ്രാര്‍ത്ഥിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് കുട്ടിയെ മടിയില്‍ ഇരുത്തി. പിന്നീട് ഖുറാന്‍ വചനങ്ങളും പ്രാര്‍ത്ഥനയും ഉരുവിട്ട് മൂര്‍ച്ചയേറിയ നീണ്ട കത്തി കുഞ്ഞിന്റെ കഴുത്തില്‍ കുത്തിയിറക്കി കൊല്ലുകയായിരുന്നു. സംഭവത്തിന് ശേഷം ഭാര്യയ്ക്കും ഇളയ മകള്‍ക്കുമൊപ്പം പോയി കിടന്നുറങ്ങി.

വീട് അകത്തു നിന്നു പൂട്ടിയിരിക്കുകയായിരുന്നെന്ന് പോലീസ് സ്ഥിതീകരിച്ചതോടെ അലിയെ ചോദ്യം ചെയ്യുകയും ഇയാള്‍ കുറ്റം സമ്മതിക്കുകയുമായിരുന്നു. കൊലപ്പെടുത്തിയ ദിവസം രാവിലെ മകളുമായി അലി മാര്‍ക്കറ്റില്‍ പോവുകയും കുട്ടിക്ക് നിറയെ പലഹാരങ്ങള്‍ വാങ്ങി നല്‍കുകയും ചെയ്തു. നിന്നെ അള്ളാ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന് ആവര്‍ത്തിച്ചു പറയുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു രാത്രി ക്രൂരമായ കൊലപാതകം.

LEAVE A REPLY

Please enter your comment!
Please enter your name here