യുപിയില്‍ സര്‍വ്വം കാവിമയം; സെക്രട്ടേറിയേറ്റിനും പൊലീസ് സ്റ്റേഷനും പിന്നാലെ ടോള്‍ പ്ലാസകളും കാവിപൂശി ; യോഗിക്കെതിരെ പ്രതിഷേധം രൂക്ഷം

0
121

യു.പി:(www.mediavisionnews.in) സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പിന്നാലെ ഉത്തര്‍പ്രദേശിലെ ടോള്‍ പ്ലാസകള്‍ക്കും കാവി പെയിന്‍റ് അടിച്ചതോടെ യോഗി സര്‍ക്കാരിനെതിരെയുളള പ്രതിഷേധം രൂക്ഷമാകുന്നു. യുപിയിലെ സെക്രട്ടറിയേറ്റ് മന്ദിരത്തിനും പൊലീസ് സ്റ്റേഷനുകള്‍ക്കും മുമ്പ് കാവി നിറം പൂശിയത് ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ടോള്‍ പ്ലാസയുടെ നിറവും മാറ്റിയിരിക്കുന്നത്. യോഗിയുടെ ഇത്തരം നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് പ്രദേശത്ത് പ്രതിപക്ഷ ബഹളം രൂക്ഷമാണ്.

സമാജ് വാദി സര്‍ക്കാരായിരുന്നപ്പോള്‍ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ക്ക് വെളുപ്പും ചുവപ്പുമായിരുന്നു നിറമെങ്കില്‍ യോഗി സര്‍ക്കാര്‍ വന്നത്തോടെ വെളുപ്പും കാവിയുമാണ് ബസുകളുടെ നിറം. മുഖ്യമന്ത്രിയുടെ കസേരയില്‍ വിരിക്കുന്ന ടൗവല്‍ മുതല്‍ ഔദ്യോഗിക വസതി, കാറിന്റെ സീറ്റുവരെയും കാവി നിറത്തിലേക്ക് മാറിയിരുന്നു.

സര്‍ക്കാരിന്റെ ഔദ്യോഗിക ബുക്ക് ലെറ്റുകള്‍ മുതല്‍ കുട്ടികളുടെ സ്‌കൂള്‍ ബാഗുകള്‍ വരെ കാവി നിറത്തിലേക്ക് മാറ്റുകയും സ്‌കൂള്‍ സിലബസിലും യോഗി മാറ്റം വരുത്തി. കൂടാതെ മുമ്പ് സംസ്ഥാന സ്‌പോര്‍ട്‌സ് അവാര്‍ഡ് നല്‍കിയപ്പോള്‍ കായിക താരങ്ങള്‍ക്ക് നല്‍കിയ സര്‍ട്ടിഫിക്കറ്റും കാവി നിറത്തിലുള്ളതായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here