മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ഇ​ടി​മി​ന്ന​ലി​ന്‍റെ ചി​ത്ര​മെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​യാ​ള്‍ മി​ന്ന​ലേ​റ്റു മ​രി​ച്ചു

0
313

ചെ​ന്നൈ(www.mediavisionnews.in): മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ഇ​ടി​മി​ന്ന​ലി​ന്‍റെ ചി​ത്ര​മെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​യാ​ള്‍ മ​രി​ച്ചു. ചെ​ന്നൈ​യ്ക്ക​ടു​ത്ത തു​രൈ​പാ​ക്കം സ്വ​ദേ​ശി എ​ച്ച്‌.​എം.​സു​രേ​ഷ്(43) ആ​ണു മ​രി​ച്ച​ത്.

തി​രു​വ​ള്ളു​വ​ര്‍ ജി​ല്ല​യി​ലെ സു​ന്നം​പു​ക്കു​ള​ത്ത് ഒ​രു സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സു​രേ​ഷ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഉ​ച്ച​യ്ക്കു​ശേ​ഷം മ​ഴ പെ​യ്യു​ന്ന​തി​നി​ടെ മി​ന്ന​ല​ടി​ച്ച​പ്പോ​ള്‍ സു​രേ​ഷ് ത​ന്‍റെ സ്മാ​ര്‍​ട്ഫോ​ണി​ല്‍ ചി​ത്ര​മെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു. ഇ​തി​നി​ടെ മി​ന്ന​ലേ​റ്റ സു​രേ​ഷ് നി​ല​ത്തു​വീ​ണു. മു​ഖ​ത്തും നെ​ഞ്ചി​ലും പ​രി​ക്കേ​റ്റ സു​രേ​ഷ​നി​നെ ഉ​ട​ന്‍​ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം പോ​ലീ​സ് ബ​ന്ധു​ക്ക​ള്‍​ക്കു വി​ട്ടു​ന​ല്‍​കി. അ​പ​ക​ട​ത്തി​നു​പി​ന്നാ​ലെ മി​ന്ന​ലു​ള്ള സ​മ​യ​ത്ത് ചി​ത്ര​മെ​ടു​ക്കു​ന്ന​തി​ല്‍ ഒ​ഴി​ഞ്ഞു​നി​ല്‍​ക്ക​ണ​മെ​ന്നു പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

LEAVE A REPLY

Please enter your comment!
Please enter your name here