മെസ്സിയുടെ ജഴ്‌സി കത്തിക്കൂം; ജറൂസലേമില്‍ അര്‍ജന്‍റീന കളിക്കുന്നതിനെതിരെ പ്രതിഷേധം

0
114

റാമല്ല (www.mediavisionnews.in): ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ഇസ്രായേലിനെതിരെ ലയണല്‍ മെസ്സി കളിക്കുന്നതിനെതിരെ പ്രതിഷേധം. മെസ്സി കളിച്ചാല്‍ താരത്തിന്‍െറ ജഴ്സിയും ചിത്രങ്ങളും മെസ്സി ആരാധകര്‍ കത്തിക്കണമെന്ന് ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ചീഫ് ജിബ്‌രീല്‍ റജൗബ് അഭ്യര്‍ത്ഥിച്ചു. ശനിയാഴ്ച്ച ജറൂസലേമിലെ ടെഡി കൊല്ലേക് സ്റ്റേഡിയത്തിലാണ് ഇസ്രായേലും അര്‍ജന്റീനയും തമ്മിലുള്ള സൗഹൃദ മത്സരം.

മെസ്സി സമാധാനത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമാണ്. അറബ്, മുസ്ലീം രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് ആരാധകരാണ് മെസ്സിക്കുള്ളത്. സൗഹൃദം എന്താണെന്ന് അറിയാത്ത രാജ്യമാണ് ഇസ്രായേല്‍- അദ്ദേഹം വ്യക്തമാക്കി. അവരുമായി ഫുട്ബാള്‍ കളിക്കരുതെന്ന് ഫലസ്തീന്‍ ആരാധര്‍ നേരത്തെ മെസ്സിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ‘നതിങ് ഫ്രണ്ട്‌ലി’ എന്ന ഹാഷ്ടാഗില്‍ സോഷ്യല്‍ മീഡിയ ക്യാമ്ബയിന്‍ സംഘടിപ്പിച്ചിരുന്നു.

ഇസ്രായേലിന്റെ 70-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. ലോകകപ്പിന് മുന്നോടിയായുള്ള അര്‍ജന്‍റീനയുടെ സന്നാഹ മത്സരത്തെ ഇസ്രായേല്‍ രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കുന്നതായി അര്‍ജന്റീന സര്‍ക്കാര്‍, അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍, ഫിഫ, അന്താരാഷ്ട്ര ഒളിമ്ബിക് കമ്മിറ്റി എന്നിവര്‍ക്ക് ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പരാതിപ്പെട്ടിരുന്നു. ഇസ്രയേല്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.

ജെറൂസലമിലെ ടെഡി സ്റ്റേഡിയത്തിലാണ് ഇസ്രായേല്‍ അര്‍ജന്റീന മത്സരം. ഇസ്രായേല്‍ തലസ്ഥാനമായി ജറൂസലം അമേരിക്ക അംഗീകരിച്ചത് മുതല്‍ ഫലസ്തീനില്‍ പ്രതിഷേധ പരിപാടികള്‍ തുടരുകയാണ്. അതിര്‍ത്തിയില്‍ പ്രതിഷേധിച്ച നിരവധി പേരെയാണ് ഇസ്രായേല്‍ സൈന്യം ഇതിനകം കൊലപ്പെടുത്തിയത്. അമേരിക്കന്‍ എംബസി തുറന്ന മെയ് 14 ന് ഇസ്രായേല്‍ സേന 61 ഫലസ്തീനികളെയാണ് കൊലപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here