മോസ്‌കോ (www.mediavisionnews.in): പരുക്കേറ്റ ഈജിപ്ഷ്യന്‍ ഫോര്‍വേഡ് താരം മുഹമ്മദ് സലാ റഷ്യക്കെതിരെ കളിക്കുമെന്ന് ഉറപ്പ് പറഞ്ഞ് ഈജിപ്ത് മാനേജര്‍ ഇഹാബ് ലഹേത. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഉറുഗ്വേക്ക് എതിരെ സലാ ബെഞ്ചില്‍ തന്നെ ആയിരുന്നു. മത്സരം എതിരില്ലാത്ത ഒരു ഗോളിന് ഈജിപ്ത് തോല്‍ക്കുകയും ചെയ്തു.
തോളിനേറ്റ പരിക്കില്‍ നിന്ന് പൂര്‍ണ്ണമായും സലാ മുക്തനായെന്നും റഷ്യക്കെതിരെ ആദ്യ 11ല്‍ തന്നെ താരം ഉണ്ടാകുമെന്നും ഇഹാബ് പറഞ്ഞു. കഴിഞ്ഞ ദിവസം ടീമിനൊപ്പം ട്രെയിനിങ്ങ് സെഷനില്‍ പൂര്‍ണ്ണമായും സലാ പങ്കെടുത്തിരുന്നു. ചൊവ്വാഴ്ച ആണ് റഷ്യയുമായുള്ള ഈജിപ്തിന്റെ മത്സരം.