(www.mediavisionnews.in): ഇന്ത്യയിലെ മതേതരത്വത്തെ നിലനിര്‍ത്താന്‍ ഇസ്ലാം മതവിശ്വാസികള്‍ മുസ്ലീങ്ങള്‍ക്ക് തന്നെ വോട്ടു ചെയ്യണമെന്ന് ഓള് ഇന്ത്യ മജ്ലിസ് ഇ ഇത്തെഹാദുള്‍ മുസ്ലീമിന് നേതാവ് അസാസുദ്ദിന്‍ ഒവെയ്സി. മുസ്ലീങ്ങള്‍ ഒരുമിച്ച് പോരാടുകയും സ്വന്തം മതത്തിലുള്ളവര്‍ക്ക് വോട്ടു ചെയ്യുകയും വേണമെന്നാണ് അസാസുദ്ദിന്‍ പറഞ്ഞത്.
‘കാസിമിന്റെ മരണം നമ്മെ ചിന്തിപ്പിക്കും. കണ്ണീര് വാര്‍ക്കാനല്ല ഞാന്‍ നിങ്ങളോട് പറയുന്നത്. നിങ്ങളുടെ ബോധമാണ് ഉണരേണ്ടത്. മതേതരത്വത്തെക്കുറിച്ച് സംസാരിക്കുന്ന ഈ ആളുകളാണ് ഏറ്റവും വലിയ കള്ളന്മാര്…വലിയ അവസരവാദികള്‍. അവര്‍ മുസ്ലീങ്ങളെ 70 വര്‍ഷത്തോളം ഉപയോഗിച്ചു, ഭീഷണിപ്പെടുത്തി, മിണ്ടാതിരിക്കാന്‍ നമ്മളെ നിര്‍ബന്ധിച്ചു’ – അസാസുദ്ദിന്‍ പറഞ്ഞു.
‘ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടണം. മതേതരത്വം നിലനില്‍ക്കണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍, നിങ്ങള്‍ക്കായി തന്നെ പോരാടു. ഒരു രാഷ്ട്രീയ ശക്തിയായി മാറു. മുസ്ലീങ്ങള്‍ തന്നെ വിജയിക്കുന്നു എന്ന് ഉറപ്പാക്കുക’ – അദ്ദേഹം പറഞ്ഞു.
ഹയ്പൂരില് പശുവിന്റെ പേരില്‍ നടന്ന കൊലപാതകങ്ങളെ ഉദ്ദേശിച്ച് അസാസുദ്ദിന്‍ നരേന്ദ്ര മോദിയോടായി പറഞ്ഞത് ഇതൊക്കെ നടക്കുന്നത് നിങ്ങളുടെ ഭരണത്തിന്റെ കീഴിലാണെന്നാണ്…ഇതാണോ സബ്കാ സാത്ത് സബ്കാ വികാസ് എന്ന നിങ്ങളുടെ ആശയം എന്നാണ്.
മുസ്ലീങ്ങള്‍ മുസ്ലീങ്ങള്‍ക്ക് തന്നെ വോട്ട് ചെയ്ത് മതേതരത്വത്തെ നിലനിര്‍ത്തണമെന്ന പ്രസ്താവന വലിയ രാഷ്ട്രീയ വിവാദമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് വര്ഗീയതായാണെന്നും ഇത്തരം പ്രസ്താവനകള്‍ ജനാധിപത്യത്തിന് വെല്ലുവിളിയാണെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആക്ഷേപം,