മുംബൈയില്‍ കനത്ത മഴ ; കോര്‍പ്പറേഷന്‍ ഓഫീസിലെ ജീവനക്കാരുടെ അവധി ഒഴിവാക്കി

0
165

മുംബൈ (www.mediavisionnews.in): കനത്തമഴയെ തുടര്‍ന്ന് മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ജീവനക്കാരുടെ ശനി, ഞായര്‍ ദിവസങ്ങളിലെ അവധി റദ്ദാക്കി. നഗരത്തില്‍ വ്യാഴാഴ്ച പെയ്ത മഴയെ തുടര്‍ന്നാണ് നടപടി. മാത്രമല്ല വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പും ഉണ്ട്.

മഴയെ തുടര്‍ന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. ഗതാഗതവും താറുമാറായി. മോശം കാലാവസ്ഥയെ തുടര്‍ന്ന് ലണ്ടന്‍-മുംബൈ വിമാനം അഹമദാബാദിലേക്ക് തിരിച്ചു വിട്ടു. കൂടാതെ ഒന്‍പത് വിമാനങ്ങള്‍ കൂടി മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചു വിട്ടിട്ടുണ്ട്‌.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ട്രെയിന്‍ ഗതാഗതത്തെയും മഴ സാരമായി ബാധിച്ചിട്ടുണ്ട്. ട്രെയിനുകള്‍ പലതും വൈകി ഓടുന്നതായാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here