മുംബൈ (www.mediavisionnews.in):പ്ലാസ്റ്റിക് നിരോധനനിയമം മുംബൈയില്‍ നിലവില്‍ വന്നു മഹാരാഷ്ട്ര സര്‍ക്കാരാണ് നിയമം പ്രാബല്ല്യത്തില്‍ കൊണ്ടുവന്നത്. നിയമലംഘിക്കുന്നവരുടെ കൈയ്യില്‍ നിന്ന് ആദ്യ തവണ 5000 രൂപയാണ് പിഴയായി ഈടാക്കുക. വീണ്ടും പിടിക്കപ്പെട്ടാല്‍ 10,000 രൂപയും മൂന്നാം തവണയും ആവര്‍ത്തിച്ചാല്‍ 25,000 രൂപ വരെ പിഴയും മൂന്നു മാസം വരെ ജയില്‍ ശിക്ഷയും നല്‍കും.
പ്ലാസ്റ്റിക് കവര്‍ കൊണ്ട് പൊതിഞ്ഞ മരുന്നുകള്‍, പാല്‍ കവറുകള്‍ എന്നിവയെ നിരോധത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം പ്ലാസ്റ്റിക് കൊണ്ടുള്ള ഡിസ്‌പോസബിള്‍ ഗ്ലാസ്, കപ്പ്, പ്ലേറ്റ്, സ്പൂണ്‍, ഫോര്‍ക്ക്, ജാറുകള്‍ എന്നിവയ്ക്ക് നിരോധമേര്‍പ്പെടുത്തിയിട്ടുണ്ട്. തെര്‍മോകോള്‍, അലങ്കാരങ്ങള്‍ക്കായി ഉപയോഗിക്കുന്ന തെര്‍മോകോള്‍, 500 മില്ലിയില്‍ കുറഞ്ഞ കുപ്പികള്‍ എന്നിവയൊക്കെ നിരോധിക്കപ്പെട്ടവയില്‍പ്പെടും.