ബ്ലാസ്‌റ്റേഴ്‌സിനെതിരെ കളിക്കാന്‍ വമ്പന്‍മാര്‍ കൊച്ചിയില്‍

0
167

കൊച്ചി (www.mediavisionnews.in):ലാലിഗ വേള്‍ഡിന് കൊച്ചി വേദിയാവും. ലാലിഗ അംബാസിഡറും മുന്‍ സ്പാനിഷ് താരവുമായ ഫെര്‍ണാണ്ടോ മോറിന്റസാണ് കൊച്ചിയില്‍ ടൂര്‍ണമെന്റ് പ്രഖ്യാപനം നടത്തിയത്.

ഐ.എസ്.എല്‍ ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്‌സ്, ലാ ലിഗയിലെ ജിറോണ എഫ്.സി, ഓസ്‌ട്രേലിയന്‍ ലീഗിലെ (എ ലീഗ്) മെല്‍ബണ്‍ സിറ്റി എഫ്.സി എന്നീ ടീമുകള്‍ അഞ്ചു ദിവസത്തെ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ജൂലൈ 24 മുതല്‍ 28 വരെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. ടിക്കറ്റ് നിരക്ക് 275 രൂപ മുതലാണ്.

ട്വിറ്ററിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥരികീകരിച്ചത്.

നിലവില്‍ മികച്ച ഫോമിലുള്ള ടീമുകളാണ് ജിറോണയും, മെല്‍ബണ്‍ സിറ്റിയും. ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ റയല്‍മാഡ്രിഡിനെ കഴിഞ്ഞ വര്‍ഷം 2-1 ന് പരാജയപ്പെടുത്തിയ ടീമാണ് ജിറോണയെങ്കില്‍, കഴിഞ്ഞ സീസണ്‍ ഓസ്‌ട്രേലിയന്‍ ലീഗിലെ മൂന്നാം സ്ഥാനക്കാരാണ് മെല്‍ബണ്‍ സിറ്റി എഫ്.സി.

LEAVE A REPLY

Please enter your comment!
Please enter your name here