www.mediavisionnews.in ഗ്രൂപ്പ് ഇ യിലെ നിര്‍ണായക മത്സരത്തില്‍ സെര്‍ബിയക്കെതിരെ നേടിയ വിജയത്തോടെ ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍. പൌളീഞ്ഞോയും തിയാഗോ സില്‍വയുമാണ് ബ്രസീലിന് വേണ്ടി ഗോളുകള്‍ നേടിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കോസ്റ്റോറിക്കയെ ഒന്നിനെതിരെ 2 ഗോളുകള്‍ക്ക് തോല്‍പ്പിച്ച് സ്വിറ്റ്സര്‍ലന്റും തങ്ങളുടെ പ്രീ ക്വാര്‍ട്ടര്‍ സ്ഥാനമുറപ്പിച്ചു.
ബ്രസീല്‍ – സെര്‍ബിയ മത്സരത്തിന്‍റെ മുപ്പത്തിയാറാം മിനിറ്റില്‍ മധ്യഭാഗത്ത് നിന്ന് കുട്ടീന്യോ സെര്‍ബിയന്‍ ഏരിയയിലേയ്ക്ക് കോരിയിട്ടുകൊടുത്ത പന്ത് സ്‌റ്റോയിക്കോവിച്ചനെ മറികടന്ന് പിടിച്ചെടുത്ത പൗലിന്യോ അഡ്വാന്‍സ് ചെയ്തുവന്ന ഗോളിയുടെ തലയ്ക്ക് മുകളിലൂടെ വലയിലേയ്ക്ക് വലംകാല്‍ കൊണ്ട് കോരിയിടുകയായിരുന്നു. പന്ത് കൃത്യം വലയില്‍. ബ്രസീല്‍ മുന്നില്‍
മറ്റൊരു മത്സരത്തില്‍ സ്വിറ്റ്സര്‍ലന്റും കോസ്റ്റോറിക്കയും ഓരോ ഗോളുകളടിച്ചിരിക്കുകയാണ്.
31ാം മിനിറ്റില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് മുന്നില്‍. എംബോളോയുടെ ഹെഡ്ഡര്‍ പാസ് വലയിലേക്ക് തൊടുത്ത ബ്ലെരിം സെമൈലിയാണ് സ്വിറ്റ്‌സര്‍ലന്‍ഡിന് ലീഡ് നല്‍കിയത്.
56ാം മിനിറ്റില്‍ കാംബല്‍ തൊടുത്ത കോര്‍ണര്‍ കിക്ക് മനോഹരമായ ഹെഡ്ഡറിലൂടെ വലയിലെത്തിച്ച കെന്‍ഡല്‍ വാട്‌സണാണ് കോസ്റ്ററീക്കയ്ക്ക് സമനില നല്‍കിയത്.