ബ്രസീലിനും സമനില കുരുക്ക്; സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ ബ്രസീലിന് സമനില മാത്രം

0
186

റഷ്യന്‍ (www.mediavisionnews.in): ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് പിന്നാലെ ഗ്രൂപ്പ് ഇയിലെ രണ്ടാം മത്സരത്തില്‍ ബ്രസീലിനും സമനില കുരുക്ക്. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ ബ്രസീലിന് സമനില മാത്രമാണ് നേടാനായത് (1-1).

35ാം മിനിറ്റില്‍ ഫിലിപ്പെ കുടീഞ്ഞോയിലൂടെ മുന്നില്‍ക്കയറിയ ബ്രസീലിനെ 50ാം മിനിറ്റില്‍ സ്യൂബര്‍ നേടിയ ഗോളിലാണ് സ്വിസ്പ്പട സമനിലയില്‍ തളച്ചത്. ഇതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് ലഭിച്ചു.

ആദ്യ അരമണിക്കൂറില്‍ കളം നിറഞ്ഞ പ്രകടനമായിരുന്നു ബ്രസീലിന്റേത്. സ്വിസ് ഗോള്‍മുഖത്തേക്ക് ഇരച്ചുകയറിയ ബ്രസീല്‍ താരങ്ങള്‍ ഏതുനിമിഷവും ഗോള്‍ നേടുമെന്ന് തോന്നിച്ചു. ഒടുവില്‍ 20ാം മിനിറ്റില്‍ ഫിലിപ്പെ കുടീഞ്ഞോയുടെ തകര്‍പ്പന്‍ ഗോളില്‍ ലീഡും നേടി. എന്നാല്‍, കഠിനാധ്വാനം ചെയ്ത സ്വിസ് നിര തിരിച്ചടിച്ചതോടെ മഞ്ഞപ്പടയ്ക്ക് ഒഴുക്കു നഷ്ടമായി. രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ സ്യൂബറിലൂടെ അവര്‍ സമനില പിടിച്ചു. വിജയഗോളിനായി ബ്രസീല്‍ പൊരുതിനോക്കിയെങ്കിലും സ്വിസ് ടീം ഉറച്ച പ്രതിരോധം തീര്‍ത്തതോടെ റഷ്യന്‍ മണ്ണില്‍ മറ്റൊരു സമനിലപ്പോരു കൂടി.

LEAVE A REPLY

Please enter your comment!
Please enter your name here