(www.mediavisionnews.in): ബിജെപിക്കെതിരെ സംസാരിക്കാന്‍ പണം കൈപ്പറ്റിയെന്ന വാര്‍ത്തകളെ തള്ളി രോഹിത് വെമൂലയുടെ അമ്മ രാധികാ വെമുലയും സഹോദരന് രാജ് വെമുലയും. വാഗ്ദാനം ചെയ്ത പണം നല്‍കാതെ ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗ് വഞ്ചിച്ചുവെന്ന പ്രചരണങ്ങള്‍ അവാസ്തവമാണെന്ന് രാധികാ വെമൂല പറഞ്ഞു. മോദിക്കെതിരെ സംസാരിക്കാന്‍ എനിക്ക് പണം ആവശ്യമില്ല. പല സ്ഥലങ്ങളിലും ഞാന്‍ പോയി മോദിക്കെതിരെ സംസാരിച്ചിട്ടുണ്ട്. ഒരിടത്ത് നിന്നും ഞാന്‍ പണം വാങ്ങിയിട്ടില്ല. ബിജെപിക്കും, മോദിക്കും എതിരെ സംസാരിക്കാന്‍ എന്റെ മനസ്സിലെ ദു:ഖമാണ് പ്രചോദനം എന്നും അവര്‍ പറഞ്ഞു.