ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ സമ്മാനത്തുക വര്‍ധിപ്പിച്ചു ; കപ്പില്‍ മുത്തമിടുന്ന ടീമിന് 26,000 കോടി രൂപ ; പങ്കെടുക്കുന്ന ടീമുകള്‍ക്കായി ഫിഫ ആകെ ചെലവാക്കുന്ന തുക അഞ്ചരലക്ഷം കോടി

0
150

റഷ്യ (www.mediavisionnews.in):റഷ്യന്‍ ലോകകപ്പ് നടക്കുവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അരാധകരില്‍ മാത്രമല്ല വിപണികളിലും ആവേശം നിറയുകയാണ്. കാല്‍പന്തിനൊപ്പം കോടികളാണ് കളത്തിലിറങ്ങുക. കാരണം മറ്റൊന്നുമല്ല, ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ സമ്മാനത്തുക വര്‍ധിപ്പിച്ചിരിക്കുകയാണ്.

ഗ്രൂപ്പുമല്‍സരങ്ങള്‍ക്കുശേഷം പുറത്താകുന്ന 16 ടീമുകള്‍ക്ക് 5360 കോടി രൂപ വീതം നല്‍കാനാണ് പുതിയ തീരുമാനം. രണ്ടാമത്തെ രൗണ്ടില്‍ പുറത്താകുന്ന ടീമുകള്‍ക്ക് എണ്ണായിരം കോടി ലഭിക്കും. ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്താകുന്ന 4 ടീമുകള്‍ക്കും പതിനായിരം കോടി വീതം സമ്മാനമായി ലഭിക്കും. പതിനാലായിരം കോടിയാണ് ലോകകപ്പിലെ നാലാം സ്ഥാനക്കാരന് കിട്ടുന്നത്.

മൂന്നാം സ്ഥാനക്കാര്‍ക്ക് രണ്ടായിരം കോടിയും ലഭിക്കും. പത്തൊന്‍പതിനായിരം കോടി രൂപയാണ് ഫൈനലില്‍ പരാജയപ്പെടുന്ന ടീമിന് ലഭിക്കുക. കപ്പില്‍ മുത്തമിടുന്ന ടീമിനെ കാത്തിരിക്കുന്നത് ഇരുപത്തിയാറായിരം കോടി രൂപ. ഫിഫയുടെ ക്ലബ് ബെനഫിറ്റ് പദ്ധതിയുടെ ഭാഗമായി ലോകകപ്പില്‍ പങ്കെടുക്കാന്‍ താരങ്ങളെ വിട്ടുനല്‍കുന്ന ക്ലബുകള്‍ക്ക് ഒരു ലക്ഷത്തി നാല്‍പതിനായിരം കോടിയോളം ലഭിക്കും.

ലോകകപ്പില്‍ കളിക്കുമ്പോള്‍ താരങ്ങള്‍ക്ക് പരുക്കേല്‍ക്കുകയാണെങ്കില്‍ ഫിഫ നഷ്ടപരിഹാരം നല്‍കും. ലോകകപ്പിന് ക്വാളിഫൈ ചെയ്യുന്ന 32 ടീമുകള്‍ക്കും തയ്യാറെടുപ്പിനുള്ള ചെലവ് എന്ന നിലയ്ക്ക് ആയിരം കോടിയോളം രൂപ നല്‍കും. ഇതിനായി തൊണ്ണൂറായിരം കോടിയാണ് നീക്കിവെയ്പ്. കഴിഞ്ഞ ലോകകപ്പിനേക്കാള്‍ നാല്‍പതുശതമാനം അധികമാണ് തുക. റഷ്യന്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്കായി ഫിഫ ആകെ ചെലവാക്കുന്ന തുക അഞ്ചരലക്ഷം കോടിയോളം രൂപയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here