പെട്രോള്‍ വില ഒരു രൂപയോളം കുറഞ്ഞപ്പോള്‍ പാചകവാതകത്തിന് വിലകൂട്ടി; പൊതു ജനത്തിന് ഇരുട്ടടി വിലയില്‍ വന്‍ വര്‍ദ്ധന; ഗാര്‍ഹിക ആവശ്യത്തിനുള്ളവയ്ക്ക് 48രൂപയും വാണിജ്യ ആവശ്യത്തിനൂള്ളതിന് 77രൂപയും വര്‍ദ്ധിപ്പിച്ചു

0
178

മുംബൈ (www.mediavisionnews.in) വീണ്ടും പൊതുജനത്തിന് ഇരുട്ടടി പെട്രോള്‍-ഡീസല്‍ വിലയില്‍ നേരിയ മാറ്റമുണ്ടായപ്പോള്‍ പാചകവാതകത്തിന് വില വര്‍ദ്ധിപ്പിച്ചു.ഗാര്‍ഹിക ഉപയോഗത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില 48.50 രൂപ കൂട്ടി 688 രൂപയാണ് പുതുക്കിയ വില.

വാണിജ്യ സിലിണ്ടറിന് 77.50 രൂപ കൂട്ടി 1229.50 രൂപയുമായി. സബ്‌സിഡിയുള്ളവര്‍ക്ക് 190.66 രൂപ ബാങ്ക് അക്കൗണ്ടില്‍ ലഭ്യമാകും. ദിവസേനെയുണ്ടാകുന്ന ഇന്ധനവില വര്‍ധനയ്ക്കിടെയാണ് പാചകവാതകത്തിനും വില വര്‍ധിക്കുന്നത്.

ആഗോള വിപണിയില്‍ ഇന്ധന വില ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് പാചകവാതകത്തിന്റെ വില ഉയര്‍ന്നിരിക്കുന്നത്. സബ്‌സിഡി അക്കൗണ്ടില്‍ എത്തുന്നതിനാല്‍ 497.84 രൂപയായിട്ടാണ് കേരളത്തില്‍ വില വര്‍ധിക്കുന്നത്. സബ്‌സിഡിയുള്ള സിലിന്‍ഡറിന് ഡല്‍ഹിയില്‍ 493.55, കൊല്‍ക്കത്തയില്‍ 496.65, മുംബൈയില്‍ 491.31, ചെന്നൈയില്‍ 481.84 എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here