സെന്റ്‌ലൂയിസ് (www.mediavisionnews.in) : പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ ആരോപണം നിഷേധിച്ച് ശ്രീലങ്കന്‍ നായകന്‍ ദിനേശ് ചണ്ഡിമല്‍. ചണ്ഡിമലിനെതിരെ ഐ.സി.സി കുറ്റംചുമത്തിയതോടെയാണ് താരം രംഗത്തെത്തിയത്. ചണ്ഡിമലിന്റെ അപേക്ഷ പ്രകാരം വാദം കേള്‍ക്കാന്‍ ഐ.സി.സി തീയതി നിശ്ചയിച്ചു.
വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ശ്രീലങ്കന്‍ താരം പന്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു അംമ്പയറുടെ കണ്ടെത്തല്‍. പോക്കറ്റിലുണ്ടായിരുന്ന മധുരം കഴിച്ചതിന് ശേഷം ചണ്ഡിമല്‍ പന്തില്‍ പ്രത്യേക പദാര്‍ഥം ഉപയോഗിച്ച് ചുരണ്ടുന്നത് വീഡിയോ ദൃശ്യങ്ങളിലൂടെ കണ്ടെത്തുകയായിരുന്നു.
ചണ്ഡിമലിന്റെ വാദം കേള്‍ക്കുന്നതില്‍ ദൃശ്യങ്ങള്‍ പ്രധാന തെളിവായി ഉപയോഗിക്കും. മാച്ച് ഉദ്യോഗസ്ഥരും ശ്രീലങ്കന്‍ ടീം മാനേജ്മന്റെും വാദം കേള്‍ക്കലില്‍ പങ്കാളികളാകും. ആരോപണം നിഷേധിച്ച ശ്രീലങ്കന്‍ ടീം ശനിയാഴ്ച രണ്ടുമണിക്കൂറോളം കളിക്കാതെ പ്രതിഷേധിച്ചു. ഒടുവില്‍ മാച്ച്‌റഫറി ജവഗല്‍ ശ്രീനാഥ് ഇടപെട്ടാണ് ടീമിനെ കളിക്കാനെത്തിച്ചത്.
തുടര്‍ന്നാണ് അച്ചടക്ക ലംഘനത്തിന്റെ പേരില്‍ കുറ്റം ചാര്‍ത്തിയത്. ടീമിന് അഞ്ചു റണ്‍സ് പിഴയും ചുമത്തി. ഒന്നാം ഇന്നിങ്‌സില്‍ ശ്രീലങ്ക 253 റണ്‍സെടുത്തപ്പോള്‍, വിന്‍ഡീസ് 300 റണ്‍സുമായി 47 റണ്‍സ് ലീഡ് പിടിച്ചിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ലങ്ക മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 48 റണ്‍സെന്ന നിലയിലാണ്.