ലക്നൗ(www.mediavisionnews.in): കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ഇതുവരെ ഒരു മുസ്ലീം സ്ഥാനാര്‍ത്ഥി പോലും യുപിയുടെ മണ്ണില്‍ വിജയം നേടിയിട്ടില്ല. അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പുകളില്‍ മുസ്ലീം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനും ബിജെപി ഉള്‍പ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ക്ക് പരാജയഭീതിയാണ്. ഈ പരാജയഭീതിയെ തകിടം മറിച്ചുകൊണ്ടാണ് രാഷ്ട്രീയ ലോക്ദളിന്റെ തബസും ഹസന് നാലു വര്‍ഷത്തെ ആ നീണ്ട കാലയളവിനെ മറികടന്ന് മുസ്ലീം സ്ഥാനാര്‍ത്ഥിയായി തന്നെ ലോക്സഭയിലേക്ക് എത്തുന്നത്.
ഉത്തര്‍പ്രദേശില്‍ 19 ശതമാനമാണ് മുസ്ലീം ജനസംഖ്യ. 2014 ലെ പതിനാറാം ലോകസ്ഭാ തിരഞ്ഞെടുപ്പിലും ഒരു മുസ്ലീം സ്ഥാനാര്‍ത്ഥിയെ പോലും യുപി വിജയിപ്പിച്ചില്ല. ബിജെപിയും-അപ്ന ദളും ചേര്‍ന്നുള്ള സഖ്യം 80 സീറ്റില്‍ 73 ഉം സ്വന്തമാക്കി വന്‍ വിജയം നേടിയെങ്കിലും ഒരൊറ്റ മുസ്ലീം സ്ഥാനാര്‍ത്ഥി പോലും ഈ സഖ്യത്തിലുണ്ടായിരുന്നില്ല. വിജയിക്കില്ല എന്ന മുന്‍വിധിയായിരുന്നു ഈ ഒഴിവാക്കലിന് പിന്നില്‍. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്ന യുപിയിലെ കൈരാനയിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ മിഗങ്ക സിങ്ങിനെ 44,618 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തബസം ഹസന് എന്ന മുസ്ലീം സ്ഥാനാര്‍ത്ഥിക്ക് ജനം പിന്തുണച്ചത്.
മുസ്ലീം, ദളിത് പിന്തുണയ്ക്കൊപ്പം ജാട്ടുകളും ഗുജ്ജാറുകളും ബിജെപിയെ തള്ളി തബസത്തെ പിന്തുണച്ചുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ഈ മഹാസഖ്യത്തിലൂടെ ജനാധിപത്യത്തെ വിജയിപ്പിക്കാമെന്ന് തെളിഞ്ഞുവെന്ന് വിജയത്തിനു ശേഷം തബസം പറഞ്ഞു. ജാതി-മതത്തിനും അപ്പുറം ഒന്നിച്ച് 2019 ല്‍ ഇന്ത്യയില ജനങ്ങള്‍ ബിജെപിയെ താഴെയിറക്കുമെന്നും തബസം കൂട്ടിച്ചേര്‍ത്തു.