(www.mediavisionnews.in) കഴിഞ്ഞതവണ മാരക്കാനയില്‍ നടന്ന ദുരന്തത്തിന്റെ ഓര്‍മകള്‍ മറക്കാനായിരിക്കും ഇത്തവണ കാനറികള്‍ റഷ്യയിലിറങ്ങുക. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം മഞ്ഞപ്പടയെത്തുകയാണ്. സമീപകാലത്തെ മികച്ച ഫോം മഞ്ഞപ്പടകള്‍ കപ്പുയര്‍ത്തുന്നതിലേക്കെത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഇപ്പോള്‍ ലോകകപ്പിന് ബ്രസീല്‍ താരങ്ങള്‍ ഇടുന്ന ജേഴ്‌സിയുടെ കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. സാധാരണ ബ്രസീല്‍ താരങ്ങള്‍ ക്ലബ്ബുകളില്‍ ഇടുന്ന ജേഴ്‌സി നമ്പറുകളില്‍ തന്നെയാണ് ഇറങ്ങുക. എന്നാല്‍ ടിറ്റെയുടെ പുതുമുഖ താരങ്ങള്‍ ആരുതന്നെ 1 മുതല്‍ 11 വരെയുള്ള നമ്പര്‍ ജേഴ്‌സിയില്‍ ഇറങ്ങുന്നില്ല.
സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ പത്താം നമ്പര്‍ ജേഴ്‌സിയിലും
ഗബ്രിയേല്‍ ജീസസ്് ഒന്‍പതാം നമ്പറിലും ഇറങ്ങും. ഒന്നാം നമ്പര്‍ ഗോളിയാകുമെന്ന് കരുതുന്ന അലിസണും തിയാഗോ സില്‍വ രണ്ടാം നമ്പര്‍ ജേഴ്‌സിയും അണിയും. ഡാനി ആല്‍വസിന്റെ രണ്ടാം നമ്പര്‍ ജേഴ്സി ഇത്തവണ സില്‍വയ്ക്ക് സ്വന്തം. മാഴ്സെല്ലോ 12ാം നമ്പര്‍ ജേഴ്സിലാകും ഇറങ്ങുക. പതിനൊന്നാം നമ്പര്‍ ജേഴ്സിയിലാണ് റൊമാരിയോയും റൊണാള്‍ഡിഞ്ഞോയും ലോകകപ്പ് ഉയര്‍ത്തിയത്. ഇത്തവണ പതിനൊന്നാം നമ്പര്‍ ജേഴ്സിയുടെ അവകാശി ഫിലിപ്പെ കുട്ടീഞ്ഞോയാണ്.