www.mediavisionnews.in ലോകകപ്പില്‍ നിന്ന് പുറത്തേക്ക് തുറന്ന വാതില്‍ മാര്‍ക്കോസ് റോഹോ എന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം വലിച്ചടച്ചപ്പോള്‍ അര്‍ജന്റീന പ്രീ ക്വാര്‍ട്ടറില്‍. ഗ്രൂപ്പ് ഡിയില്‍ നിര്‍ണായക പോരാട്ടത്തില്‍ നൈജീരിയയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് അര്‍ജന്റീന അവസാന പതിനാറില്‍ ഇടം നേടിയത്. ലയണല്‍ മെസി ആദ്യ ഗോള്‍ നേടി അര്‍ജന്റീനയെ മുന്നിലെത്തിച്ചെങ്കിലും വിക്ടര്‍ മോസസിലൂടെ നൈജീരിയ തിരിച്ചടിച്ചു. മത്സരത്തിന്റെ 86ാം മിനുട്ടിലാണ് റോഹോ അര്‍ജന്റീനയുടെ വിജയ ഗോള്‍ നേടിയത്.
ഒരു സമനിലയും ഒരു തോല്‍വിയുമായി ഗ്രൂപ്പില്‍ പുറത്താകലിന്റെ വക്കിലായിരുന്നു അര്‍ജന്റീന ഇന്ന് നൈജീരിയയ്ക്കെതിരേ മരണ പോരിന് ഇറങ്ങിയിരുന്നത്. തുടക്കം മികച്ച മുന്നേറ്റങ്ങളുമായി അര്‍ജന്റീന തന്നെയായിരുന്ന മത്സരത്തില്‍ മുന്നിട്ട് നിന്നത്. 14ാം മിനുട്ടില്‍ എവര്‍ ബനേഗ നല്കിയ പാസിലൂടെ മെസിയാണ് നൈജീരിയന്‍ ഗോള്‍വല ആദ്യ ചലിപ്പിച്ചത്. റഷ്യ ലോകകപ്പിലെ നൂറാം ഗോളും മെസിയുടെ ആദ്യ ഗോളുമായിരുന്നു ഇത്.
എന്നാല്‍, 51ാം മിനുട്ടില്‍ ബോക്സില്‍ വെച്ച് അനാവശ്യ ഫൗള്‍ ചെയ്തതിന് പെനാല്‍റ്റി വഴങ്ങിയ അര്‍ജന്റീനന്‍ പോസ്റ്റിലേക്ക് വിക്ടര്‍ മോസസ് പന്തെത്തിച്ചതോടെ കളി സമനിലയിലേക്ക് നീങ്ങി. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിന്റെ 86ാം മിനുട്ടിലാണ അര്‍ജന്റീന വിജയഗോള്‍ നേടിയത്. മര്‍ക്കാഡോയുടെ ക്രോസില്‍ നിന്നും പോസ്റ്റിലേക്ക് നിറയാഴിച്ച റോഹോ അര്‍ജന്റീനയുടെ രക്ഷകനായി.
ലോകകപ്പ് ചരിത്രത്തില്‍ അഞ്ച് തവണ അര്‍ജന്റീനയ്ക്ക് മുന്നില്‍ വന്നപ്പോഴും അഞ്ച് തവണയും തോറ്റ നൈജീരിയ നിരാശയോടെ ഇത്തവണയും മടങ്ങി. അതേസമയം, ഐസ്ലന്ഡിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ക്രൊയേഷ്യ ഗ്രൂപ്പില്‍ ഒ്ന്നാമതായി.
പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സ് ആണ് അര്‍ജന്റീനയെ കാത്തിരിക്കുന്നത്. അതേസമയം, ക്രൊയേഷ്യയ്ക്ക് പോര്‍ച്ചുഗലാണ് എതിരാളികള്‍.