അഫ്ഗാനിസ്ഥാൻ (www.mediavisionnews.in):സ്പിന്‍ സെന്‍സേഷണല്‍ റാഷിദ് ഖാന്റെ സ്പിന്‍ മാജിക്കിലൂടെ ബംഗ്ലാദേശിനെതിരെ ഒരു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയമാണ് അഫ്ഗാന് സ്വന്തമാക്കിയത്. ജയത്തോടെ 3-0 ന്റെ വൈറ്റ്വാഷ് ജയം സ്വന്തമാക്കാനും ടീമിനായി. അവസാന ഓവറിലെ റാഷിദിന്റെ മാസ്മരിക പ്രകടനമാണ് ബംഗ്ലാദേശിനെതിരെ ചരിത്ര ജയംസ്വന്തമാക്കാന് ടീമിനായത്.
മത്സരത്തിനു ശേഷം വിഖ്യാത കമന്റേറ്റര്‍ ഹര്ഷാ ഭോഗ്ലെ ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു.’റാഷിദ് ഖാന്റെ ബോളര്‍ എന്ന നിലയിലുള്ള വളര്‍ച്ച വീണ്ടും തെളിഞ്ഞിരിക്കുന്നു. റാഷിദിന്റെ അവസാന ഓവര്‍ അഫ്ഗാനെ ബംഗ്ലാദേശിനെതിരായ പരമ്പര തൂത്തുവരാന്‍ സഹായിച്ചു.’ . ഈ ട്വീററിന് മറുപടിയുമായി റാഷിദ് ഇങ്ങനെ കുറിച്ചു.’ താങ്സ് ബ്രോ’ .
ഈ ട്വീറ്റ് താരത്തെ ഇപ്പോള്‍ വെട്ടിലാക്കിയിരിക്കുകയാണ്. 19 കാരനായ റാഷിദ് 56 കാരനായ ഭോഗ്ലെയെ ബ്രോ എന്ന് അഭിസംബോധന ചെയ്തത് ഏറെ വിമര്‍ശനത്തിനിടയാക്കിയത്. പ്രഗത്ഭനായ ഒരുകമന്റേറ്ററോടുള്ള ബഹുമാനമില്ലായ്മയാണ് റാഷിദിനെ ബ്രോ എന്ന് വിളിപ്പിച്ചത് എന്നാണ് ആരാധകര്‍ പറയുന്നത്.
പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ നിന്ന് എട്ട് വിക്കറ്റുകളാണ് റാഷിദ് സ്വന്തമാക്കിയത്. അതും വെറും 4.45 എക്കോണമിയിലാണ് താരത്തിന്റെ പ്രകടനം.