ഞായറാഴ്ച ഭാരതബന്ദ് നടത്തുമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ്

0
223

ന്യൂഡല്‍ഹി (www.mediavisionnews.in): ഏഴുസംസ്ഥാനങ്ങളിലെ കര്‍ഷകപ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക്‌ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച്‌ ഞായറാഴ്ച ഭാരതബന്ദ് നടത്തുമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് നേതാക്കള്‍ പറഞ്ഞു. സമരം ചൊവ്വാഴ്ച അഞ്ചുദിവസം പിന്നിട്ടു.

കേരളത്തില്‍ ഞായറാഴ്ച ഹര്‍ത്താല്‍ നടത്താന്‍ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സഹായം തേടിയിട്ടുണ്ടെന്നും അവര്‍ സമ്മതിച്ചാല്‍ നടത്തുമെന്നും കിസാന്‍ മഹാസംഘ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പി.ടി. ജോണ്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here