മുംബൈ (www.mediavisionnews.in):ഇന്ത്യന്‍ താരം അജയ്ക്യ രഹാനയെ പ്രശംസകൊണ്ട് മൂടി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. രഹാനയുടെ 30ാം ജന്മദിനത്തിലാണ് സച്ചിന്‍ ഇന്ത്യന്‍ ക്ലാസ് താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
താന്‍ കണ്ടുമുട്ടിയ കഠിനാധ്വാനിയും മാന്യനും സത്യസന്ധനുമായ ക്രിക്കറ്ററാണ് രഹാനെയെന്നായിരുന്നു സച്ചിന്റെ വാക്കുകള്‍. ‘നല്ല ഒരു സീസണ്‍ ആശംസിക്കുന്നു. എല്ലായിപ്പോഴും ആശംസകള്‍ കൂടെയുണ്ട്’- സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യയ്ക്ക് വിദേശത്ത് ഒട്ടേറെ ജയങ്ങള്‍ നേടിത്തന്ന ബാറ്റ്‌സ്മാനാണ് രഹാനെയെന്നായിരുന്നു വീരുവിന്റ പരാമര്‍ശം. ഇന്ത്യയുടെ സ്ഥിരം നായകന്‍ വിരാട് കോലിയും ജന്‍മദിനാശംസയില്‍ വിദേശ പിച്ചിലുള്ള രഹാനെയുടെ പ്രകടനത്തെ പ്രശംസിച്ചു.
ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, വെസ്റ്റിന്‍ഡീസ്, ന്യൂസീലന്‍ഡ് എന്നിവിടങ്ങളില്‍ മികച്ച റെക്കോര്‍ഡാണ് രഹാനെയ്ക്കുള്ളത്. ടെസ്റ്റില്‍ ഒമ്പതില്‍ ആറ് സെഞ്ചുറികളും രഹാനെ കുറിച്ചത് വിദേശത്താണ്.
കഴിഞ്ഞ മാസം അവസാനിച്ച ഐപിഎല്ലില്‍ കാര്യമായ മികവ് കാട്ടാനായില്ലെങ്കിലും വരാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രഹാനെയ്ക്ക് അവസരം ലഭിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജൂണ്‍ 14ന് ആരംഭിക്കുന്ന അഫ്ഗാനെതിരായ ചരിത്ര ടെസ്റ്റില്‍ കോഹ്‌ലിക്ക് പകരം ഇന്ത്യയെ നയിക്കുന്നത് രഹാനെയാണ്.