ഞങ്ങള്‍ മലയാളി ഡാ; ഗ്യാലറിയിലെ സുരക്ഷാ ജീവനക്കാരിയുടെ മനം കവര്‍ന്ന്‌ മലയാളികളുടെ പാട്ട്‌: വൈറലായി വീഡിയോ

0
285

അയര്‍ലന്‍ഡ് (www.mediavisionnews.in): ഇന്ത്യ-അയര്‍ലന്‍ഡ് ആദ്യ ടി20 മത്സരം തുടക്കം മുതല്‍ ആവേശകരമായിരുന്നു. മികച്ച വിജയം സ്വന്തമാക്കിയാണ് ഇന്ത്യ ക്രീസ് വിട്ടത്. ഇന്ത്യന്‍ പടയുടെ ഉജ്ജ്വല പോരാട്ടത്തില്‍ ഇന്ത്യന്‍ ആരാധകരുടെ ആവേശവും ആഘോഷവും ശ്രദ്ധേയമായിരുന്നു.ഗ്യാലറിയില്‍ ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ താരമായത് മലയാളികള്‍ തന്നെയായിരുന്നു.

കൊട്ടും പാട്ടുമായി സുരക്ഷ ജീവനക്കാരിയെ മലയാളികള്‍ കൈയ്യിലെടുത്തു. ജീവനക്കാരിയെ മാത്രമല്ല ചണ്ടമേളവും മലയാളം പാട്ടുകളും കേട്ട് സായിപ്പന്മാരെ അമ്പരിപ്പിക്കുകയായിരുന്നു മലയാളിക്കൂട്ടം. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. ചെണ്ടയും ബാന്റും ഒക്കെയായാണ് മലയാളികള്‍ സ്റ്റേഡിയത്തില്‍ എത്തിയത്. ഇതിനിടെ ബൗണ്ടറിയില്‍ നിന്ന സുരക്ഷ ജീവനക്കാരിയെ നോക്കി മലയാളികള്‍ പാട്ട് പാടാന്‍ ആരംഭിച്ചു.

മാലിനിയുടെ തീരങ്ങള്‍ തഴുകിവരും എന്ന ഗാനമാണ് ചണ്ടമേളത്തിന്റെ അകമ്പടിയോടു കൂടി മലയാളികള്‍ പാടി തകര്‍ത്തത്. ആദ്യം ഗൗരവത്തിലായിരുന്നെങ്കില്‍ ‘നിന്‍ മിഴികളില്‍ അജ്ഞനമെഴുതാം ഞാന്‍ ഇതു നീ ആരോടും പറയില്ലെങ്കില്‍’ എന്ന വരികള്‍ കേട്ടപ്പോള്‍ പെണ്‍കുട്ടി ചിരി തുടങ്ങി.

ഹഗാനവും ആക്ഷനും ഒന്നിച്ചപ്പോള്‍ പൊലീസുകാരി പെണ്‍ക്കുട്ടിയ്ക്കും അത്ഭുതമായി. അവര്‍ ചിരിക്കുന്നതും ഇവരോട് പ്രതികരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കാണികള്‍ക്കിടയില്‍ നിന്ന് തന്നെ ഒരാള്‍ പകര്‍ത്തിയ ദൃശ്യമാണ് വൈറലായിരിക്കുന്നത്. പതിനായിരക്കണക്കിന് ആളുകളാണ് ഇതനോടകം ഈ ദൃശ്യങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

അതേസമയം, മത്സരത്തില്‍ ഇന്ത്യ 76 റണ്‍സിന്റെ വിജയം സ്വന്തമാക്കിയാണ് ക്രീസ് വിട്ടത്. ആദ്യം ബാറ്റിംഗ് തെരെഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ 209ന്റെ വിജയ ലക്ഷ്യമാണ് അയര്‍ലന്‍ഡിന് മുമ്പില്‍ വെച്ചത്. എന്നാല്‍, മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലന്‍ഡിന്റെ ഇന്നിംഗ്‌സ് 132 റണ്‍ിസില്‍ അവസാനിക്കുകയായിരുന്നു.

97 റണ്‍സെടുത്ത രോഹിത് ശര്‍മയുടെ മികവിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഇതോടെ, അയര്‍ലന്‍ഡിനെതിരായ രണ്ട് ട്വന്റി മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ത്തിന്റെ ലീഡ് നേടിയിരിക്കുകയാണ് ഇന്ത്യ. കരിയറിലെ ഏറ്റവും മികച്ച ട്വന്റി20 പ്രകടനം പുറത്തെടുത്ത കുല്‍ദീപാണ് ഐറിഷ് ബാറ്റ്‌സ്മാന്മാരെ മുട്ടുക്കുത്തിച്ചത്. നാല് വിക്കറ്റുകളാണ് മത്സരത്തില്‍ കുല്‍ദീപ് എറിഞ്ഞു വിഴ്ത്തിയത്.

രോഹിത്തിന് പുറമെ ശിഖര്‍ ധവാനും മികച്ച ബാറ്റിംഗ് പുറത്തെടുത്തതോടെ അയര്‍ലന്‍ഡിന് കീഴടങ്ങേണ്ടി വന്നു. ഒന്നാം വിക്കറ്റില്‍ 160 റണ്‍സ് കൂട്ടുകെട്ടാണ് രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. 74 റണ്‍സാണ് മത്സരത്തില്‍ ധവാന്റെ സമ്പാദ്യം. 61 പന്തില്‍ 97 റണ്‍സെടുത്ത രോഹിത് അവസാന ഓവറില്‍ പുറത്താവുകയായിരുന്നു. റെയ്‌ന (11), ധോണി (10), വിരാട് കോഹ്ലി (0), എന്നിവരാണ് പുറത്തായ ഇന്ത്യന്‍ താരങ്ങള്‍.

ഷാനോന്‍ മാത്രമാണ് അയര്‍ലന്‍ഡിന്റെ ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്. 60 റണ്‍സാണ് ഷാനോന്‍ എടുത്തത്. എന്നാല്‍, അയര്‍ലന്‍ഡ് വിജയത്തിന് ഈ റണ്‍സ് നേട്ടം മാതിയാകുമായിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here