ജ്യേഷ്‌ഠന് വൃക്ക നല്‍കാന്‍ അനുജന്‍ ആത്മഹത്യ ചെയ്‌തു

0
64

വഡോദര (www.mediavisionnews.in): ജ്യേഷ്‌ഠന് വൃക്ക നല്‍കാന്‍ അനുജന്‍ ആത്മഹത്യ ചെയ്‌തു. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. 19കാരനായ നൈതിക് കുമാര്‍ തണ്ഡലാണ് സ്വന്തം ജ്യേഷ്‌ഠന് വേണ്ടി ആത്മഹൂതി ചെയ്‌തത്. ഇയാളുടെ 24കാരനായ മുതിര്‍ന്ന സഹോദരന്‍ രണ്ട് വൃക്കകളും തകരാറിലായി ഏറെ നാളായി ഡയാലിസിസിന് വിധേയനായി വരികയായിരുന്നു.

എന്നാല്‍ ഹോസ്‌റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നൈതികിന്റെ ജീവത്യാഗം വെറുതെയാവുകയായിരുന്നു. ശനിയാഴ‌്ച കണ്ടെത്തിയ മൃതദേഹം അഴുകിയ അവസ്ഥയിലായിരുന്നു. വല്‍സാദ് സ്വദേശിയായ ഇയാള്‍ ബാബ്‌റിയ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിലെ രണ്ടാം വര്‍ഷ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി കൂടിയായിരുന്നു.

സഹപാഠികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി കതക് തകര്‍ത്ത് നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കാണുന്നത്. ഇതിനൊപ്പം ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. വൃക്കകള്‍ ജ്യേഷ്‌ഠന് നല്‍കുന്നതോടൊപ്പം മറ്റ് അവയവങ്ങള്‍ അര്‍ഹരായവര്‍ക്ക് നല്‍കണമെന്നും കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മരിച്ച്‌ 36 മണിക്കൂറുകള്‍ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയെന്നതിനാല്‍ അതും വൃഥാവിലാവുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here