ബെലോ (www.mediavisionnews.in) ഹൊറിസോണ്ടയില്‍ ജര്‍മ്മന്‍ പട കാനറികള്‍ക്കു മേല്‍ ഗോളിലാറാടിയ ദിനം ഫുട്‌ബോള്‍ ലോകം മറക്കാനിടയില്ല. ആരു മറന്നാലും ലോക ഫുട്‌ബോളിലെ കണ്ണീര്‍ക്കഥകളിലൊന്നായി മാറിയ 7-1 ന്റെ ദുരന്തം ബ്രസീലും അവവരുടെ ആരാധകരും അത് മര്‍ക്കില്ല. ആ ദുരന്തം അവര്‍ക്കെന്നുമൊരു തീരാ മുറിവാണ്. ആ ഉണങ്ങാത്ത മുറിവുമായാണ് കാനറികള്‍ റഷ്യയിലേക്ക് വിമാനം കയറിയത്. എന്നാല്‍ അവിടെ വിധി കാനറികളുടെ പ്രതീക്ഷകളെയും കാത്തിരിപ്പിനെയും തല്ലിക്കെടുത്തി.
ദക്ഷിണകൊറിയയാല്‍ അട്ടിമറിക്കപ്പെട്ട് ലോകകപ്പില്‍ നിന്ന് പുറത്തായി ജര്‍മ്മിനി റഷ്യയില്‍ നാട്ടിലേക്ക് വിമാനം കയറുമ്പോള്‍ ചില കണക്കുകള്‍ ബാക്കി ബാക്കി വയ്ക്കപ്പെടുന്നു. അട്ടിമറികള്‍ നടന്നില്ലെങ്കില്‍ പ്രീക്വാര്‍ട്ടറില്‍ ജര്‍മ്മനിയും ബ്രസീലും തമ്മില്‍ ഏറ്റുമുട്ടുന്ന മത്സരം നടന്നേനെ. ആ സൂപ്പര്‍ മത്സരത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ഫുട്‌ബോള്‍ ആരാധകരും. എന്നാല്‍ ജര്‍മ്മനിക്കൊപ്പം ആ പ്രതീക്ഷകളും അട്ടിമറിക്കപ്പെട്ടു.
പ്രീക്വാര്‍ട്ടര്‍ ഫിക്സ്ചര്‍ അനുസരിച്ച് ഗ്രൂപ് ഇ യിലെ ഒന്നാം സ്ഥാനക്കാരും, ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരും തമ്മിലാണ് മത്സരം. അങ്ങനെ എങ്കില്‍ ജര്‍മ്മനിയും ബ്രസീലിനും തമ്മിലാകുമായിരുന്നു പോരാട്ടം. എന്നാല്‍ ജര്‍മ്മിനി നിര്‍ണായക മത്സരത്തില്‍ പരാജയപ്പെട്ടതോടെ അത് നടക്കില്ല. മെക്‌സിക്കോയാണ് പ്രീക്വാര്‍ട്ടറില്‍ കാനറികള്‍ക്ക് എതിരാളി. ഇനി കണക്ക് തീര്‍പ്പാക്കലും മുറിവുണക്കലും 2022 ലോകകപ്പില്‍ ഖത്തറില്‍ വെച്ചാകാം. അതുവരെ ആ ദുരന്തകഥയുടെ ഓര്‍മകള്‍ റഷ്യയില്‍ കപ്പുയര്‍ത്തി കാനറികള്‍ മറയ്ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.