ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫുട്‍ബോള്‍ മത്സരങ്ങള്‍ക്ക് മലയാളം കമന്ററി ഒരുങ്ങുന്നു

0
156

(www.mediavisionnews.in) ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫുട്‍ബോള്‍ മത്സരങ്ങള്‍ക്ക് മലയാളം കമന്ററി ഒരുങ്ങുന്നതായി സൂചന. സിസിഎല്‍, ഐഎസ്‌എല്‍ മലയാളം കമന്ററികളിലൂടെ ശ്രദ്ധേയനായ ഷൈജു ദാമോദരന്റെ നേതൃത്വത്തിലായിരിക്കും ലോകകപ്പ് ഫുട്‍ബോള്‍ മത്സരങ്ങള്‍ക്ക് മലയാളം കമന്ററി ഒരുങ്ങുക. തന്റെ ഫേസ്‌ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഷൈജു ദാമോദരന്‍ ഇക്കാര്യം അറിയിച്ചത്. ഈ മാസം 14 നാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുക. ഷൈജു വിവരണത്തിന് കൊഴുപ്പ് കൂട്ടാന്‍ ചില ശൈലികളും ഉപയോഗിക്കാറുണ്ട്. ‘ബൂം ചിക്ക വാ വാ’, ‘ഉസാര്‍ക്ക നാരങ്ങാ കുസാല്‍ക്ക മുന്തിരിങ്ങ’ തുടങ്ങിയ പ്രയോഗങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തതാണ്. ആതിഥേയരായ റഷ്യയും സൗദി അറേബ്യയും തമ്മിലാണ് ഉദ്‌ഘാടന മത്സരം.

LEAVE A REPLY

Please enter your comment!
Please enter your name here