ന്യൂഡല്‍ഹി (www.mediavisionnews.in): മാധ്യമപ്രവര്‍ത്തകയായിരുന്ന ഗൗരി ലങ്കേഷ് കൊല്ലപ്പെടേണ്ടവള്‍ തന്നെയായിരുന്നെന്ന് ആയുധ വ്യാപാരിയും കേസില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്ത പ്രതി നവീന്‍. ഗൗരി ലങ്കേഷ് ഹിന്ദു വിരുദ്ധയായതിനാല് അവര്‍ കൊല്ലപ്പെടേണ്ടവര്‍ തന്നെയായിരുന്നെന്ന് നവീന്‍ കുമാര്‍ പൊലീസിന് മൊഴി നല്കി. ആയുധ വ്യാപാരിയാണ് അറസ്റ്റിലായ കെ ടി നവീന്‍. മംഗലൂരുവിലെ ക്ലബില്‍ യുവാക്കള്‍ക്കും യുവതികള്‍ക്കും നേരെ നടന്ന ആക്രമണത്തിലും നവീന്‍ പ്രതിയായിരുന്നു.
ലങ്കേഷ് കൊല്ലപ്പെട്ട് ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് നവീന്‍ കുമാര്‍ നല്കിയ കുറ്റസമ്മത മൊഴി കുറ്റപത്രത്തോടൊപ്പം പൊലീസ് സമര്‍പ്പിച്ചത്. തന്റെ പക്കല്‍ നിന്നും വെടിയുണ്ടകള്‍ വാങ്ങിയ ആള് അത് ഗൗരി ലങ്കേഷിനെ കൊല്ലാനാണെന്ന് വെളിപ്പെടുത്തിയിരുന്നെന്ന് നവീന്‍ പറഞ്ഞു. കുറ്റപത്രത്തോടൊപ്പം ഗൗരിയുടെ കൊലയാളികള്‍ തയ്യാറാക്കിയ അവരുടെ വീട് ഉള്‍പ്പെടുന്ന സ്ഥലത്തിന്റെ റൂട്ട് മാപ്പും പൊലീസ് സമര്‍പ്പിച്ചു.
നിയമവിരുദ്ധമായാണ് നവീന്‍ ആയുധ വ്യാപാരം നടത്തുന്നത്. പ്രൊഫസര്‍ ഭഗവാനെ കൊലപ്പെടുത്തിയതിലും നവീന്‍ കുമാറിന് പങ്കുണ്ട്