കാസര്‍കോട് ഡിഎഫ്എ ഇലവനും പോലീസ് ഫുട്ബോള്‍ ടീമും ഇന്ന് നേര്‍ക്കുനേര്‍; മുന്‍ ഇന്ത്യന്‍ താരം എം സുരേഷും സന്തോഷ് ട്രോഫി താരങ്ങളും മൊഗ്രാലില്‍ ബൂട്ടുകെട്ടും

0
137

കാസര്‍കോട് (www.mediavisionnews.in): ജില്ലാ ജനമൈത്രി പോലിസിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകിട്ട് മൊഗ്രാല്‍ ഗ്രൗണ്ടില്‍ വെച്ച് പ്രദര്‍ശന ഫുട്ബോള്‍ മത്സരം സംഘടിപ്പിക്കുന്നു. ജില്ലാ ഫുട്ബോള്‍ അസോസിയേഷന്റെ കീഴില്‍ കാസര്‍കോട് ഇലവനും ജില്ലാ പോലീസും തമ്മിലാണ് മത്സരം. മത്സരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് മേധാവി എ ശ്രീനിവാസ് ഐപിഎസ് സന്നിഹിതനായിരിക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും.

കാസര്‍കോട് ഇലവന് വേണ്ടി മുന്‍ ഇന്ത്യന്‍ താരം എം സുരേഷ്, സന്തോഷ് ട്രോഫി താരങ്ങളായ ബിജുകുമാര്‍, കെ.പി രാഹുല്‍, ഐഎസ്എല്‍ താരം ആസിഫ് കോട്ടയില്‍, റഫീഖ് പടന്ന, അഷ്റഫ് ഉപ്പള, എച്ച്എ ഖാലിദ്, പിസി ആസിഫ് തുടങ്ങിയവല്‍ അണി നിരക്കും. പോലീസിന് വേണ്ടി ജില്ലാ പോലീസ് മേധാവി എ ശ്രീനിവാസ് ഐപിഎസിന്റെ നേതൃത്വത്തില്‍ ജില്ലാ പോലീസ് ടീം മത്സരിക്കും.
പോലീസും ജനങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും നാട്ടില്‍ സൗഹൃദം ഉൗട്ടിയുറപ്പിക്കുന്നതിനും വേണ്ടിയാണ് ഇത്തരം മത്സരങ്ങള്‍ പോലീസ് മുന്‍കൈയ്യെടുത്ത് നടത്തുന്നതെന്ന് ജില്ലാ പോലീസ് മേധാവി എ ശ്രീനിവാസ് ഐപിഎസ് പറഞ്ഞു. ജില്ലയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും മറ്റു ജനപ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here