(www.mediavisionnews.in) ലോകം തുകല്‍ പന്തിലേക്ക് ചുരുങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് അര്‍ജന്റീന ഫാന്‍സ് കേരള. ലോകകപ്പില്‍ കോടിക്കണക്കിന് ആരാധകരുടെ പ്രതീക്ഷയായ അര്‍ജന്റീനയ്ക്കായി ഒരു പാട്ട് തന്നെ തയാറാക്കിയിരിക്കുകയാണ് അര്‍ജന്റീനയുടെ കേരള ആരാധകര്‍.
മൂന്നര മിനുട്ട് ദീര്‍ഘമുള്ള വീഡിയോയില്‍ മെസ്സിയിലും അര്‍ജന്റീനയിലും ഉള്ള ആരാധകരുടെ പ്രതീക്ഷയാണ് മുഴുവനും. ഹീറോസ് അര്‍ജന്റീന എന്നാണ് പാട്ടിന്റെ പേര്. അര്‍ജന്റീനയുടെ മുന്‍ മത്സരങ്ങളും ആരാധകരുടെ ആവേശവുമെല്ലാം പാട്ടില്‍ ചേര്‍ത്തിട്ടുണ്ട്. പുറത്തിറക്കി നിമിഷങ്ങള്‍ക്കകം പാട്ട് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
അടുത്ത മാസം 15നാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. 16ന് ഐസ്ലന്‍ഡുമായാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം. ക്രൊയേഷ്യ, നൈജീരിയ എന്നീ ടീമുകളാണ് ഗ്രൂപ്പില്‍ അര്‍ജന്റീനയ്ക്ക് മറ്റു എതിരാളികള്‍.