(www.mediavisionnews.in) കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണം ഇന്ന് നടക്കും. ഉച്ചക്ക് 2.15 ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസില്‍ നിന്ന് 12 ഉം ജെഡിഎസില്‍ നിന്ന് ഒന്‍പതും പേര്‍ സത്യപ്രതിജ്ഞ ചെയ്‌തേക്കും. എന്നാല്‍ സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ, കോണ്‍ഗ്രസും ജെഡിഎസും മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറിയിട്ടില്ല.
മന്ത്രി പദവി സംബന്ധിച്ച് ഇരുപക്ഷത്തും തര്‍ക്കം രൂക്ഷമാണ്. മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ ഇരുപാര്‍ട്ടിയിലേയും പല അംഗങ്ങളും അതൃപ്തി പരസ്യമായി ഉന്നയിക്കുകയും ചെയ്തിരുന്നു. തര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് കുമാരസ്വാമിയും വ്യക്തമാക്കിയിട്ടുണ്ട്.
മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടിരിക്കുകയാണ് കോണ്‍ഗ്രസ്. എന്നാല്‍ മന്ത്രിമാരുടെ പട്ടികയില്‍ അന്തിമ തീരുമാനം എടുക്കുന്നതിന് മുന്‍പ് തന്നെ സ്വന്തം നിലയില്‍ ചില നേതാക്കള്‍ ഡല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധിയെ കണ്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ ദിനേഷ് ഗുണ്ടു റാവു, കൃഷ്ണ ഗൗഡ തുടങ്ങിയ നേതാക്കള്‍ ഡല്‍ഹിയിലെ കര്‍ണാടക ഹൗസിലെത്തി രാഹുല്‍ ഗാന്ധിയെ കണ്ട് മന്ത്രിപദവിക്കായി സമ്മര്‍ദം ചെലുത്തിയതായുള്ള വാര്‍ത്തയും പുറത്തു വന്നിരുന്നു. രണ്ടു തവണ മന്ത്രിമാരായവരെ മാറ്റിനിര്‍ത്തി കോണ്‍ഗ്രസില്‍നിന്നും പുതിയ നേതാക്കള്‍ക്ക് മന്ത്രിസ്ഥാനം നല്‍കണമെന്ന അഭിപ്രായം നേരത്തെ ഉയര്‍ന്നിരുന്നു. അമേരിക്കയിലായിരുന്ന രാഹുല്‍ ഗാന്ധി തിങ്കളാഴ്ചയാണ് തിരിച്ചെത്തിയത്.
നിലവിലെ ധാരണപ്രകാരം ആഭ്യന്തരം, നഗരവികസനം, വ്യവസായം, ആരോഗ്യം, റവന്യൂ, കൃഷി, ഐ.ടി എന്നിവ കോണ്‍ഗ്രസും ധനകാര്യം, ഊര്‍ജ്ജം, എക്‌സൈസ്, ടൂറിസം, വിദ്യഭ്യാസം, ഗതാഗതം തുടങ്ങി വകുപ്പുകള്‍ ജെഡിഎസും കൈകാര്യം ചെയ്യും.
ധനകാര്യവും ഊര്‍ജവകുപ്പും ജെ.ഡി.എസിന് വിട്ടുകൊടുത്ത ഹൈകമാന്‍ഡ് തീരുമാനത്തില്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന് അതൃപ്തിയുണ്ടെന്ന വാര്‍ത്ത ഉപമുഖ്യമന്ത്രി ജി പരമേശ്വര നിഷേധിച്ചു. ബിജെപിയുടെ കുതിരകച്ചവട നീക്കങ്ങളെ അതിജീവിച്ച് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് കര്‍ണാടകയില്‍ അധികാരം പിടിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഡി.കെ ശിവകുമാര്‍ കഴിഞ്ഞ സിദ്ദരാമയ്യ സര്‍ക്കാരിലും അതിന് മുന്‍പും കൈകാര്യം ചെയ്തിട്ടുള്ള വകുപ്പാണ് ഊര്‍ജ്ജ വകുപ്പെന്നത് ശ്രദ്ധേയമാണ്.
മലയാളികളായ കെ.ജെ ജോര്‍ജും യു.ടി ഖാദറും മന്ത്രിമാരായേക്കുമെന്ന് സൂചനയുണ്ട്. കഴിഞ്ഞ സര്‍ക്കാരില്‍ കെ.ജെ. ജോര്‍ജ് ആഭ്യന്തരം, പൊതുമരാമത്ത് തുടങ്ങി വകുപ്പുകളും യു.ടി ഖാദര്‍ ആരോഗ്യവും ഭക്ഷ്യവകുപ്പും കൈകാര്യം ചെയ്തിട്ടുണ്ട്
നിലവിലെ ധാരണപ്രകാരം ആഭ്യന്തരം, നഗരവികസനം, വ്യവസായം, ആരോഗ്യം, റവന്യൂ, കൃഷി, ഐ.ടി എന്നിവ കോണ്‍ഗ്രസും ധനകാര്യം, ഊര്‍ജ്ജം, എക്‌സൈസ്, ടൂറിസം, വിദ്യഭ്യാസം, ഗതാഗതം തുടങ്ങി വകുപ്പുകള്‍ ജെഡിഎസും കൈകാര്യം ചെയ്യും.
ധനകാര്യവും ഊര്‍ജവകുപ്പും ജെ.ഡി.എസിന് വിട്ടുകൊടുത്ത ഹൈകമാന്‍ഡ് തീരുമാനത്തില്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന് അതൃപ്തിയുണ്ടെന്ന വാര്‍ത്ത ഉപമുഖ്യമന്ത്രി ജി പരമേശ്വര നിഷേധിച്ചു. ബിജെപിയുടെ കുതിരകച്ചവട നീക്കങ്ങളെ അതിജീവിച്ച് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് കര്‍ണാടകയില്‍ അധികാരം പിടിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഡി.കെ ശിവകുമാര്‍ കഴിഞ്ഞ സിദ്ദരാമയ്യ സര്‍ക്കാരിലും അതിന് മുന്‍പും കൈകാര്യം ചെയ്തിട്ടുള്ള വകുപ്പാണ് ഊര്‍ജ്ജ വകുപ്പെന്നത് ശ്രദ്ധേയമാണ്.
മലയാളികളായ കെ.ജെ ജോര്‍ജും യു.ടി ഖാദറും മന്ത്രിമാരായേക്കുമെന്ന് സൂചനയുണ്ട്. കഴിഞ്ഞ സര്‍ക്കാരില്‍ കെ.ജെ. ജോര്‍ജ് ആഭ്യന്തരം, പൊതുമരാമത്ത് തുടങ്ങി വകുപ്പുകളും യു.ടി ഖാദര്‍ ആരോഗ്യവും ഭക്ഷ്യവകുപ്പും കൈകാര്യം ചെയ്തിട്ടുണ്ട്.