കത്വയില്‍ പീഡനത്തിന് ഇരയായ പെണ്‍ക്കുട്ടിക്ക് നീതി ഉറപ്പാക്കാന്‍ ഇടപെടലുമായി മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ; കേസിന്റെ വിചാരണയ്ക്കായി അഭിഭാഷകരെ നിയമിച്ചു

0
179

പഠാന്‍ കോട്ട് (www.mediavisionnews.in) : കത്വ യില്‍ പീഡനത്തിന് ഇരയായ പെണ്‍ക്കുട്ടിക്ക് നീതി ലഭിക്കുന്നതിന് ഇടപെടലുമായി മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി. പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി യൂത്ത് ലീഗ് ദേശീയ കമ്മിറ്റി അഭിഭാഷകരെ ചുമതലപ്പെടുത്തി. മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈറിന്റെ നേതൃത്വത്തില്‍ യൂത്ത് ലീഗ് പ്രതിനിധി സംഘം പഠാന്‍ കോട്ടിലെത്തി അഭിഭാഷകരുമായി ചര്‍ച്ച നടത്തി.

മുബീന്‍ ഫാറൂഖി, കശ്മീരില്‍ കേസിന്റെ മേല്‍നോട്ടം വഹിക്കുന്ന അഡ്വ. താലിബ് ഹുസൈന്‍ എന്നി യൂത്ത് ലീഗ് ദേശീയ കമ്മിറ്റി നിരന്തരം ബന്ധപ്പെട്ട് വരികയായിരുന്നു. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ റ്റി മുഹമ്മദ് ബഷീര്‍ എം പി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ കഴിഞ്ഞ വാരം ഡല്‍ഹിയില്‍ ദേശീയ യൂത്ത് ലീഗ് പ്രസിഡണ്ട് സാബിര്‍ എസ് ഗഫാര്‍, ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് എന്നിവര്‍ താലിബ് ഹ്യസൈനുമായി ചര്‍ച്ച നടത്തിയിരുന്നു. അന്നെടുത്ത തീരുമാനപ്രകാരമാണ് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി പഞ്ചാബിലെ മുതിര്‍ന്ന അഭിഭാഷകനായ കെ കെ പുരിയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘത്തിന്റെ സേവനം കേസില്‍ ലഭ്യമാക്കുന്നത്.

കശ്മീരിനു പുറത്ത് വിചാരണ നടത്തണമെന്നാവശ്യപ്പെട്ട് ദീപിക സിംഗ് രജാവത് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇത് അനുവദിച്ച് കൊണ്ടാണ്, പഞ്ചാബിലെ പഠാന്‍ കോട്ടിലെ കോടതിയിലേക്ക് കേസ് മാറ്റിയത്. ജസ്റ്റിസ് തേജ് വീന്ദര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള അതിവേഗ ബഞ്ചാണ് കേസ് വാദം കേള്‍ക്കുന്നത്. മെയ് ഏഴിനാണ് പ്രതികള്‍ക്കെതിരായ ചാര്‍ജ് ഷീറ്റ് കോടതിയില്‍ നല്‍കിയത്. മെയ് 31 നാണ് കോടതി നടപടികള്‍ ആരംഭിച്ചത്. വാദം തുടങ്ങുന്ന ആദ്യ ദിവസമാണ് യൂത്ത് ലീഗ് പ്രതിനിധി സംഘം പഠാന്‍ കോട്ടിലെത്തി.

പഞ്ചാബിലെ ബി ജെ പി യുടെ മുന്‍ ഗതാഗത മന്ത്രിയായിരുന്ന മനോഹര്‍ ലാല്‍ ആണ് പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകരെ ചുമതലപ്പെടുത്തുന്നതും മേല്‍ നോട്ടം വഹിക്കുന്നതും. അഭിഭാഷകരായ അനില്‍ സേഥി, സുനില്‍ സാവ് നെ,രോഹിത് വര്‍മ, എച്ച് എസ് പഹാരിയ, കസ്തൂരി ലാല്‍ പ്രതി ദീപക് കജൂരിയക്ക് വേണ്ടി അന്‍മോല്‍ ശര്‍മ, എന്നിവരുടെ നേതൃത്വത്തില്‍ മുപ്പത്തിയെട്ടോളം അഭിഭാഷകരാണ് പ്രതികള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരാകുന്നത്. കേസ് നടത്തിപ്പിന്റെ അന്തിമഘട്ടം വരെ മുസ് ലിം യൂത്ത് ലീഗ് കൂടെയുണ്ടാകുമെന്ന് യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ അഭിഭാഷകര്‍ക്ക് ഉറപ്പ് നല്‍കി.

യൂത്ത് ലീഗ് നല്‍കുന്ന പിന്തുണക്ക് നന്ദിക്കുണ്ടെന്നു മുബീന്‍ ഫാറൂഖി പറഞ്ഞു. വാദിഭാഗത്തിനു വേണ്ടി പ്രോസിക്യൂഷന്‍ അഭിഭാഷകരായ ജഗദീഷ് കുമാര്‍ സിംഗ്, എസ് എസ് ബസ്ര എന്നീ അഭിഭാഷകര്‍ കോടതിയില്‍ ഹാജരാകുന്നുണ്ട്. കെ കെ പുരിയെ കൂടാതെ പങ്കജ് തിവാരി, രാഹുല്‍ ശര്‍മ എന്നിവരടങ്ങുന്ന അഭിഭാഷക സംഘത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇവരുടെ ഫീസടക്കം കേസ് നടത്തിപ്പിന്റെ ചിലവുകള്‍ക്ക് വേണ്ടി യൂത്ത് ലീഗ് ശേഖരിച്ച കത്വ ഉന്നാവോ ഫണ്ടില്‍ നിന്ന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി തുക വകയിരുത്തിയിട്ടുണ്ടായിരുന്നു.

സംഘപരിവാര്‍ ക്രൂരത, ക ത്വക്ക് മുന്‍പും ശേഷവും എന്ന് അടയാളപ്പെടുത്താന്‍ നമുക്ക് കഴിയണം. ഇനി ഇങ്ങനെയൊരു ക്രൂരത അവര്‍ത്തിക്കാന്‍ ആര്‍ക്കും ധൈര്യം വരില്ല എന്നുറപ്പു വരുത്തുന്ന വിധത്തില്‍ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ പ്രതികള്‍ക്ക് ലഭിക്കണം.. മതേതര ഇന്ത്യയുടെ മനസാക്ഷി അതാ ഗ്രഹിക്കുന്നുണ്ടെന്നും സി കെ സുബൈര്‍ പറഞ്ഞു. പ്രോസിക്യൂഷന്‍ വാദമാണ് ആദ്യ ദിവസം നടന്നത്. ഏതാണ്ട് അഞ്ഞൂറോളം പേജ് വരുന്ന കുറ്റപത്രമാണ് അന്വേഷണ സംഘം കോടതിയില്‍ നല്‍കിയത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കും എന്ന ശുഭപ്രതീക്ഷയാണുള്ളതെന്ന് അഡ്വ. കെ കെ പുരി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here