കണ്ണൂര്‍ വിമാനത്താവളം സെപ്തംബറില്‍; സംസ്ഥാനം എല്ലാ മേഖലകളിലും മുന്നില്‍; നേട്ടങ്ങള്‍ എണ്ണി പറഞ്ഞ് ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രസമ്മേളനം

0
136

ന്യൂഡല്‍ഹി (www.mediavisionnews.in):മ​ന്ത്രി​സ​ഭ​യു​ടെ ര​ണ്ടാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഓരോന്നായി എണ്ണി പറഞ്ഞ് ഡല്‍ഹിയില്‍ പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനം. കണ്ണൂര്‍ വിമാനത്താവളം സെപ്തംബറില്‍ പ്രവര്‍ത്തനസജ്ജമാകുമെന്ന് പിണറായി പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളം സംബന്ധിച്ചുള്ള ആശങ്കകള്‍ ദുരീകരിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവുമായിട്ടുള്ള കൂടിക്കാഴ്ചയില്‍ കഴിഞ്ഞെന്നും വിദേശ എയര്‍ലെന്‍ സര്‍വീസുകള്‍ക്ക് കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് അനുമതി നല്‍കുന്ന തരത്തില്‍ നിലവിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി ഉറപ്പു നല്‍കിയെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതിന് മുന്നോടിയായി എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ സംസ്ഥാനം സന്ദര്‍ശിക്കും.

കേരള സര്‍ക്കാറി​ന്റേത്  മികച്ച പ്രകടനമാണ്. സര്‍ക്കാറി​ന്റെ പ്രവര്‍ത്തനങ്ങളില്‍ വിവിധ മേഖലയിലുള്ളവര്‍ മതിപ്പ് രേഖപ്പെടുത്തുന്നു. യു.എന്‍ മാനവിക വികസന സൂചികയിലെ നല്ല റാങ്ക് ​ കേരളത്തിന്​ ലഭിച്ച അംഗീകാരമാണ്. മികച്ച ക്രമസമാധാനപാലനത്തിന്​ ഇന്ത്യ ടുഡേയുടെ അവാര്‍ഡും ​ നേടുകയുണ്ടായി. വയോജന സംരക്ഷണത്തിനായി നടപ്പാക്കിയ വയോമിത്രം പരിപാടിക്ക്​ വയോ ശ്രേഷ്​ഠ അവാര്‍ഡും ലഭിച്ചു. ജനമൈത്രി പൊലീസിനും അവാര്‍ഡ്​ ലഭിച്ചിട്ടുണ്ട്​. ക്ഷീര വികസനത്തില്‍ രാജ്യത്ത്​​ ​കേരളമാണ്​ മുന്നിട്ടു നില്‍ക്കുന്നത്. അതി​​ന്റെ പുരസ്​കാരം സ്വീകരിക്കുന്നതിനായി കൃഷി മന്ത്രി രാജ്യ തലസ്​ഥാനത്ത്​ എത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ശബരിമലയില്‍ വിമാനത്താവളത്തിന്റെ സാധ്യതകളെ കുറിച്ച് പഠനം നടക്കുന്നു. കൂടംകുളത്തു നിന്ന് വൈദ്യുതി എത്തിക്കുന്നത് വേഗത്തിലാക്കും. പൊതുഗതാഗതം വികസിപ്പിക്കും. ഗെയില്‍ പദ്ധതി സമയബന്ധിതമായി നടപ്പിലാക്കും. മൂന്ന് മേഖലകളില്‍ നടപ്പിലാക്കുന്ന ഹൈവേയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും.

വനിതാ ശിശുക്ഷേമത്തിന് പ്രത്യേകം വകുപ്പുള്ള, സമ്പൂര്‍ണ്ണ വൈദ്യുതിവത്ക്കരണം നടപ്പിലാക്കിയ, ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വേണ്ടി പ്രത്യേക നയം രൂപീകരിച്ചിട്ടുള്ള, ഇന്റര്‍നെറ്റ് എല്ലാ പൗരന്‍മാര്‍ക്കും അവകാശമാക്കിയിട്ടുള്ള, പൊതുവിദ്യാഭ്യാസ രംഗത്ത് മികവ് പുലര്‍ത്തുന്ന, ജീവിത ശൈലി രോഗങ്ങളെ സമര്‍ത്ഥമായി നേരിടുന്ന സംസ്ഥാനമാണ് കേരളം. ഇങ്ങനെ കേരളത്തിന്റെ സമസ്ത മേഖലകളിലേയും നേട്ടങ്ങള്‍ ഊന്നി പറഞ്ഞായിരുന്നു പിണറായിയുടെ വാര്‍ത്താ സമ്മേളനം.

ദേ​ശീ​യ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​യി പിണറായി ഇന്ന്​ ഡല്‍ഹിയില്‍ ഉ​ച്ച​വി​രു​ന്നും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here