(www.mediavisionnews.in) ഓസ്‌ട്രേലിയയ്ക്ക് നാണംകെട്ട തോൽവി. 242 റൺസിന്റെ കൂറ്റൻ തോൽവിയാണ് കങ്കാരുപ്പടയ്ക്ക് വഴങ്ങേണ്ടി വന്നത്. ഇംഗ്ലണ്ട് ഉയർത്തിയ 482 വിജയലക്ഷ്യം പിന്തുടർന്ന ഓസിസിന് കാര്യങ്ങളൊന്നും എളുപ്പമായില്ല. 37 ഓവറില്‍ 239 റണ്‍സിന് പുറത്താവുകയായിരുന്നു ഓസ്ട്രേലിയ. ഓസിസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണിത്. .
ഇംഗ്ലീഷ് ബോളർ അദിൽ റഷീദാണ് ഓസിസിന്റെ നട്ടെല്ലൊടിച്ചത്. 47 റണ്‍സിന് നാലുവിക്കറ്റാണ് റാഷിദ്വീ വീഴ്ത്തിയത്. 3-0ത്തിന് പരമ്പരയില്‍ മുന്നിലാണ് ഇംഗ്ലണ്ട്. ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജയമാണിത്. 39 പന്തില്‍ 51 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ഓസിസ് നിരയിൽ സ്വല്പമെങ്കിലും പിടിച്ചു നിന്നത്. ടോപ് സ്‌കോറര്‍. ഇംഗ്ളണ്ടിനായി മൊയിൻ അലി മൂന്ന് വിക്കറ്റും സ്വന്തമാക്കിയത്.
ചരിത്രത്തിലെ ഏറ്റവും വലിയ സ്‌കോറാണ് ഇന്ന് ഓസ്ട്രേലിയക്കെതിരെ നോട്ടിംഗ്ഹാമില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലീഷ് പട കരസ്ഥമാക്കിയത്. 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 481 റണ്‍സാണ് ഇംഗ്ലണ്ട് കരസ്ഥമാക്കിയത്.
നേരത്തെ പാകിസ്ഥാനെതിരെ ഇംഗ്ലണ്ട് നേടിയ മൂന്നു വിക്കറ്റിന് 444 റണ്‍സ് എന്ന സ്‌കോറാണ് ഇതോടെ പഴങ്കഥായത്. ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്ത ഓസീസിന്റെ സ്വപ്‌നം ഇംഗ്ലീഷ് പടയുടെ വെടിക്കെട്ടില്‍ തകര്‍ന്നു. 61 പന്തില്‍ 82 റണ്‍സുമായി ജേസണ്‍ റോയ് വെടിക്കെട്ട് തുടക്കമാണ് ഇംഗ്ലണ്ടിന് നല്‍കിയത്. സെഞ്ചുറിയുമായി ജോണി ബെയര്‍സ്റ്റോവും അലക്സ് ഹെയ്ല്‍സും തിളങ്ങിയതോടെയാണ് ഇംഗ്ലീഷ് സ്‌കോര്‍ 400 കടന്നത്.