മാള്‍ഡാ (www.mediavisionnews.in): ഒരു കോടി രൂപ വിലമതിക്കുന്ന അപൂര്‍വ്വ ഇനത്തില്‍പ്പെട്ട രണ്ട് ഓന്തുകളുമായി ഒരാള്‍ പശ്ചിമ ബംഗാളിലെ മാള്‍ഡാ റെയില്‍വേ സ്റ്റേഷനില്‍ അറസ്റ്റിലായി. മാള്‍ഡാ ജില്ലയില്‍ ബാമോംഗോല പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന ഹെലാറിഷ് ഹസ്ദയാണ് അറസ്റ്റിലായത്.
ആസാമില്‍ നിന്ന് അപൂര്‍വ്വയിനം ഓന്തുകളെ പാക്ക് ചെയ്ത് രണ്ട് പെട്ടിയിലാക്കി കൊണ്ടുവരുമ്പോഴാണ് ഇയാള്‍ പൊലീസ് പിടിയിലായത്. പ്രതിയെ വെള്ളിയാഴ്ച ഹാജരാക്കും. ഓന്തുകളെ വനം വകുപ്പിന് കൈമാറി.
അപൂര്‍വ്വ ഇനത്തില്‍പ്പെട്ട ഓന്തുകളെ ബംഗ്ലാദേശിലേക്ക് കടത്താനായിരുന്നു നീക്കം. വിപണിയില്‍ ഒരു കോടി രൂപയോളം വിലമതിക്കുന്നതാണ് കണ്ടെത്തിയ അപൂര്‍വ്വ ഇനത്തില്‍പ്പെട്ട ഓന്തുകള്‍.
ഉഭയചരജന്തുവര്ഗ്ഗത്തില്പ്പെടുന്ന ഒരു പ്രത്യേകതരം ഓന്തുകളാണിത്. പ്രത്യേക നിറവും നിറം മാറാന്‍ അസാധാരണമായ കഴിവും ഉള്ളവയാണ് ഈ ഓന്തുകള്‍. മഴക്കാടുകളിലും മരുഭൂമിയിലും ഇവ ജീവിക്കുന്നു. തെക്കന്‍ യൂറോപ്പ്, ആഫ്രിക്ക, തെക്കന്‍ ഏഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ ഇത്തരം ഓന്തുകളെ കാണാം. ഓന്തുകളുടെ വര്‍ഗ്ഗത്തില്‍ 36 ശതമാനവും വംശഹത്യ നേരിട്ടു കൊണ്ടിരിക്കുകയാണ്.