ഒന്‍പത് കര്‍ണാടക എം.എല്‍.എമാര്‍ സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച ബുധനാഴ്ച നടത്തും

0
89

ബംഗളുരു (www.mediavisionnews.in) : ഒന്‍പത് കര്‍ണാടക എം.എല്‍.എമാര്‍ ബുധനാഴ്ച മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തും. ഇപ്പോള്‍ ചികിത്സയിലിരിക്കുന്ന സിദ്ധരാമയ്യ ഇതിനിടെ തന്നെ നിരവധി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കൂടിക്കാഴ്ച രാഷ്ട്രീയപരമല്ലെന്നും സിദ്ധരാമയ്യയുടെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും നേതാക്കള്‍ വ്യക്തമാക്കി. മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമി ജൂലൈ അഞ്ചിന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനിരിക്കെ പുതിയ ബഡ്ജറ്റുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യ തന്റെ അസ്വാസ്ഥ്യം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here