എ.ടി.എമ്മില്‍ എലികളുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്; നശിപ്പിച്ചത് 12.38 ലക്ഷം രൂപ

0
93

ദിസ്പുര്‍ (www.mediavisionnews.in): എ.ടി.എമ്മിനുള്ളില്‍ കടന്ന ചുണ്ടെലികള്‍ 12 ലക്ഷത്തിലധികം രൂപയുടെ നോട്ടുകള്‍ കരണ്ടു നശിപ്പിച്ചു. അസമിലെ ടിന്‍സുകിയ ലൈപുലി മേഖലയിലാണ് സംഭവം. 12.38 ലക്ഷം രൂപയാണ് എ ടി എമ്മിനുള്ളില്‍ കടന്ന ചുണ്ടലികള്‍ നശിപ്പിച്ചത്. എസ് ബി ഐയുടെ എ ടി എമ്മിലാണ് സംഭവം.

മേയ് 19 ന് ഒരു സ്വകാര്യ സെക്യൂരിറ്റി ഏജന്‍സിയാണ് 29.48 ലക്ഷം രൂപ എ ടി എമ്മില്‍ നിക്ഷേപിച്ചത്. മേയ് 20 ന് മെഷീന്‍ തകരാറിലായി.

തുടര്‍ന്ന് ജൂണ്‍ 11ന് പണം നിക്ഷേപിച്ച കമ്ബനി എ ടി എം തുറന്നു. അപ്പോഴാണ് 12.38 ലക്ഷം രൂപ ചുണ്ടെലികള്‍ കരണ്ട നിലയില്‍ കണ്ടെത്തിയത്. 500,2000 നോട്ടുകളാണ് കരണ്ടു നശിപ്പിക്കപ്പെട്ടവയില്‍ അധികവും. സംഭവത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

17 ലക്ഷത്തോളം നോട്ടുകള്‍ കേടുപാടു പറ്റാതെ വീണ്ടെടുക്കാന്‍ സാധിച്ചെന്ന് പ്രാദേശിക ചാനലിനെ ഉദ്ധരിച്ച്‌ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം നോട്ടുകള്‍ ചുണ്ടെലി കരണ്ടുനശിപ്പിച്ചെന്ന നിഗമനത്തോട് വിയോജിപ്പു പ്രകടിപ്പിക്കുന്നവരുമുണ്ട്. മേയ് 20നു കേടായ എ ടി എം നന്നാക്കാന്‍ ജൂണ്‍ 11 വരെ വൈകിയതെന്തെന്നാണ് ഇവര്‍ ചോദിക്കുന്നത്.

ബെംഗളുരൂവിലെ എ ടി എമ്മില്‍നിന്നുള്ളതെന്ന കുറിപ്പോടെ കരണ്ടുനശിപ്പിക്കപ്പെട്ട നോട്ടുകളുടെ ചിത്രം കഴിഞ്ഞ കുറച്ചുദിവസങ്ങളായി സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here