ഊട്ടി (www.mediavisionnews.in):ഊട്ടി-കൂനൂര്‍ റോഡില്‍ മന്തലാടയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറു പേര്‍ മരിച്ചു. ബസിലുണ്ടായിരുന്ന 28ഓളം പേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട് സ്റ്റേറ്റ് കോര്‍പ്പറേഷന്റെ ബസ് ഊട്ടിയില്‍ നിന്നു കൂനൂരിലേയ്ക്കു പോകുന്ന വഴിയാണ് അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റ 22 പേരെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് അയച്ചു. ഊട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നാണ് ഇവരെ കോയമ്പത്തൂരിലേക്ക് മാറ്റിയത്. വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ് അപകടം സംഭവിച്ചത്. മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു.
സര്‍ക്കാര്‍ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. റോഡിലെ ഗട്ടറില്‍ അകപ്പെടാതെ ബസ് വെട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബസിലെ യാത്രക്കാരായ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൊലീസ്, അന്ധിശമന സേനാ , ദുരന്ത നിവാരണ സേന എന്നിവര്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കനത്ത മഴയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം മണിക്കൂറുകളോളം തടസ്സപ്പെട്ടു. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് കലക്ടര്‍ ജെ. ഇന്നസെന്റ് ദിവ്യ പറഞ്ഞു.