ഗാസിയാബാദ് (www.mediavisionnews.in): ഉത്തര്‍പ്രദേശില്‍ മുന്‍ ജഡ്ജി സ്വയം വെടിവെച്ചു മരിച്ചു. അഡീഷണല്‍ ജില്ലാ ജഡ്ജിയായി വിരമിച്ച ദേവ്ദത്ത് ശര്‍മയാണ് സ്വയം തോക്കില്‍ നിന്ന് വെടിയുതിര്‍ത്ത് മരിച്ചത്. 76 വയസ്സായിരുന്നു.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഇരട്ടക്കുഴല്‍ തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചത്. ശര്‍മയുടെ ഭാര്യ സത്യവതി കഴിഞ്ഞ മാര്‍ച്ചില്‍ മരിച്ചിരുന്നു. ഇതിനുശേഷം മാനസികമായി തളര്‍ന്ന ശര്‍മ വിഷാദ രോഗത്തിന് മരുന്നു കഴിച്ചിരുന്നതായി കുടുംബാംഗങ്ങള്‍ പറയുന്നു.