(wwww.mediavisionnews.in): ഉത്തര്‍പ്രദേശില്‍ എല്ലാം ‘യോഗി’മയമാണ്. സര്‍ക്കാര്‍ ഓഫീസുകളും, പൊലീസ് സ്റ്റേഷനുകളും തുടങ്ങി ടോള്‍ പ്ലാസ വരെ കാവി നിറം അടിച്ചിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ യോഗിയുടെ ഗുരുവിന്റെ ജീവചരിത്രം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തി. ഏറ്റവുമൊടുവില്‍ മാമ്പഴത്തിനടക്കം യോഗിയുടെ പേരാണ് ഇട്ടിരിക്കുന്നത്. ലഖ്‌നൗവില്‍ സംഘടിപ്പിച്ചിരിക്കുന്ന രണ്ട് ദിവസത്തെ മാമ്പഴ മേളയിലാണ് ‘യോഗി മാങ്ങ’ ഇടംപിടിച്ചിരിക്കുന്നത്.
മാങ്ങയ്ക്ക് പേര് നല്‍കിയതാകട്ടെ താരീഖ് മുസ്തഫ എന്ന കര്‍ഷകനും. ‘യോഗി’ മാങ്ങ വലിപ്പത്തില്‍ അല്‍പ്പം ചെറുതും, നല്ല കാവി നിറത്തിലുമാണുള്ളത്. ‘യോഗി’ക്കൊപ്പം വിവിധ സംസ്‌ഥാനങ്ങളില്‍നിന്നുള്ള എഴുനൂറോളം തരം മാമ്പഴങ്ങള്‍ മേളയിലുണ്ട്. യോഗിയെ കൂടാതെ ‘ഹസ്‌നാര’, ‘ നസൂക്ക് ബദന്‍’, ‘അനാര്‍ക്കലി’, ‘സെന്‍സ-ടിയോണ്‍’, ‘ഗുലാബ്-ജാമുന്‍’, ‘ഐശ്വര്യ’ എന്നീ ഇനങ്ങളും ആളുകള്‍ക്ക് ഇഷ്ടപ്പെട്ടു.
മാങ്ങ ഉല്‍പാദനത്തില്‍ രാജ്യത്ത് മുന്‍നിരയിലുള്ള യു.പി. കൂടുതലിനം മാമ്പഴങ്ങള്‍ ഉല്‍പാദിപ്പിക്കുമെന്ന് ആറാമത് മാമ്പഴ മേള ശനിയാഴ്ച ലഖ്‌നൗവില്‍ ഉദ്ഘാടനം ചെയ്തു കൊണ്ട്. ആദിത്യനാഥ് പറഞ്ഞു.