മുംബൈ(www.mediavisionnew.in): അഫ്ഗാനിസ്ഥാന്‍ നിരയിലെ റഷീദ് ഖനെയാണ് ഇന്ത്യ ഏറ്റവും ഭയപ്പെടേണ്ടതെന്ന് റഷീദ് ഖാനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ പരിശീലിപ്പിച്ച ടോം മൂഡി. പന്ത് ടേണ്‍ ചെയ്താലും ഇല്ലെങ്കിലും ബംഗളൂരുവില്‍ റഷീദ് ഖാന്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകും.
അഞ്ച് ദിവസങ്ങളില്‍ പന്തെറിയുവാനുള്ള അവസരം ലഭിക്കുമ്പോഴെല്ലാം റഷീദ് ഖാന്‍ ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുമെന്ന് ടോം മൂഡി പറഞ്ഞു. ബംഗളൂരുവില്‍ ജൂണ്‍ 14ന് ആരംഭിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഏക ടെസ്റ്റ് മത്സരത്തിനു മുന്നോടിയായാണ് ടോമിന്റെ മുന്നറിയിപ്പ്.